കോഴിക്കോട് : പാവപ്പെട്ടവരുടെ പേടിസ്വപ്നമായി മാറിയ സ്ത്രീധന വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന:സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്ക.സുസ്സഖാഫത്തിസ്സുന്നിയ്യ 33-ാം വാര്ഷിെകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹവിവാഹ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീധനം മോഹിക്കാതെ വിവാഹത്തിനൊരുങ്ങുന്ന യുവാക്കള്‍ സമൂഹത്തിന് മാതൃകയാണ്. യുവ സമൂഹവും രക്ഷകര്ത്താവക്കളും സാമൂഹ്യ സംഘടനകളും ഈ രംഗത്ത് ശക്തമായ ബോധവത്കരണനനവും ക്രിയാത്മക പ്രവര്ത്ത നങ്ങളും നടത്തേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, മുസ്‌ലിം ലീഗ് പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രിസിഡന്റ് ഷഹന്ഷാ ജഹാംഗീര്‍ മുഖ്യാതിഥിയായിരുന്നു.
മര്കയസ് അനാഥാലയത്തില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 33 യുവതികളുടെ വിവാഹമാണ് സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ , എ.പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ നികാഹിന് കാര്മ്മി കത്വം വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പി.പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, ഡോ: എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, വി.പി.എം ഫൈസി വില്യാപള്ളി. അബൂ ഹനീഫല്‍ ഫൈസി തെന്നല, ഉസ്മാന്‍ സഖാഫി മുത്തേടം (ഒമാന്‍), ടി.പി അബൂബക്കര്‍ ഹസനി (ഖത്തര്‍), ആലക്ക കുഞ്ഞഹമ്മദ് ഹാജി (ഷാര്ജ്), പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, മോയുട്ടി മൗലവി പുളിക്കല്‍, ടി.കെ അബ്ദുര്റഹഹ്മാന്‍ ബാഖവി മടവൂര്‍, പി.കെ മുഹമ്മദ് ബാദുഷ സഖാഫി, പി.എം.കെ ഫൈസി, പ്രൊ: എ.കെ അബ്ദുല്ഹമമീദ്, സി.പി മൂസഹാജി തുടങ്ങിയ പണ്ഡിതരും നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ ചടങ്ങിന് സാക്ഷിയായി.
No comments:
Post a Comment