Manqoos Moulid
Friday, January 7, 2011
മര്‍കസ് സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം
മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 33ാം വാര്‍ഷിക 15ാം ബിരുദദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. മൂന്നു ദിവസത്തെ സമ്മേളനം മര്‍കസ് കാമ്പസില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മതേതര ബഹുസ്വര ഇന്ത്യന്‍ സമൂഹത്തില്‍ മതപരവും സാംസ്‌കാരികവുമായ സമന്വയത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മര്‍കസ് പ്രസിഡന്റ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. മര്‍കസ് കമ്യൂണിറ്റി കോളജ് എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
പോണ്ടിച്ചേരി ആഭ്യന്തരമന്ത്രി ഇ. വത്സരാജ്, പോണ്ടിച്ചേരി പൊതുമരാമത്ത് മന്ത്രി എം.ഒ.എച്ച്. ഷാജഹാന്‍, ലിബിയന്‍ അംബാസഡര്‍ അലി അബ്ദുല്‍ അസീസ് ഈസാവി, ബ്രൂണെ ഹൈകമീഷണ്‍ ദാത്തോ പാദുക സീദക് അലി, ഈജിപ്ത് അംബാസഡര്‍ ഖാലിദ് അല്‍ ബഖ്‌ലി, മാലി അംബാസഡര്‍ ഉസ്മാന്‍ താന്റിയ എന്നിവര്‍ സംസാരിച്ചു. മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന് ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഇ.പി. മൂസഹാജി, ബ്രൂണെ ഹൈകമീഷണ്‍ ദാത്തോ പാദുക സീദക് അലിയില്‍നിന്നും ഫാത്തിമ ഗ്രൂപ്പിന്റെയും ഫേ്‌ളാറ ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഹാജിക്കുവേണ്ടി മകന്‍ ഷാഹിദ് അലി, ലിബിയന്‍ അംബാസഡര്‍ അലി അബ്ദുല്‍ അസീസ് ഈസാവിയില്‍നിന്നും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. സമ്മേളന സുവനീര്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി കെ.വി. മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.
പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് സ്വാഗതവും ഹാഫിസ് അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു. രാത്രി നടന്ന ആത്മീയ സമ്മേളനം സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഇ (ബഗ്ദാദ്) ഉദ്ഘാടനം ചെയ്തു. സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി മലേഷ്യ, ഹാജി കലന്തര്‍ മസ്താന്‍ കായല്‍പട്ടണം, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച ആദര്‍ശ സമ്മേളനം, മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍, പ്രവാസിസംഗമം, ദേശസുരക്ഷാ സമ്മേളനം, മെഡിക്കല്‍ സെമിനാര്‍, വിദ്യാഭ്യാസ സമ്മേളനം, ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് കോണ്‍ഫറന്‍സ്, ദേശീയ പ്രാസ്ഥാനിക സമ്മേളനം എന്നിവ നടക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment