WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Saturday, January 15, 2011

പ്രവാസികള്‍ രേഖകളുടെ കോപ്പി ബന്ധുക്കളെ ഏല്‍പിക്കണം-കോണ്‍സല്‍ മൂര്‍ത്തി

ഖമീസ്മുശൈത്: നജ്‌റാനില്‍ മരണപ്പെട്ട ഒരു ഇന്ത്യക്കാരന്റെ മൃതദേഹം ഒരു വര്ഷƐത്തോളമായി ഫ്രീസറില്‍ കിടക്കുന്നു. ഇദ്ദേഹത്തെ പരിചയമുള്ളവര്‍ ഇല്ലാത്തതും മേല്വിതലാസമോ മറ്റു വിവരങ്ങളോ സ്‌പോണ്സകര്ക്കോി അടുത്തുള്ളവര്ക്കോ അറിയാത്തതുമാണ് സംസ്‌കാരം വൈകാന്‍ കാരണം. 13 വര്ഷസത്തോളം സ്‌പോണ്സോറുടെ അടുത്ത് ജോലി ചെയ്തിരുന്ന പരേതന്റെ പാസ്‌പോര്ട്ട് സൗദിയിലെത്തിയ ആദ്യ നാളുകളില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ ഇഖാമ എടുത്തിരുന്നില്ല. നാട്ടില്‍ പോവുകയും ചെയ്തിരുന്നില്ല. കഴിഞ്ഞ വര്ഷംര മരണപ്പെട്ട ഇയാളുടെ മൃതദേഹം മറവുചെയ്യാനോ ബന്ധുക്കളെ കണ്ടെത്താനോ ഇതുവരെയും കഴിഞ്ഞില്ലെന്ന് ഇവിടെ സന്ദര്ശിാച്ച സാമൂഹിക ക്ഷേമ വിഭാഗം കോണ്സണലര്‍ എസ്.ഡി മൂര്ത്തില 'ഗള്ഫ്ദ മാധ്യമ'ത്തോട് പറഞ്ഞു.
വിദേശത്തേക്ക് പുറപ്പെടുമ്പോള്‍ തന്നെ മുഴുവന്‍ രേഖകളും കോപ്പിയെടുത്ത് സൂക്ഷിക്കാനും ഒരു കോപ്പി തന്റെ കുടുംബത്തെയും ഇവിടെയുള്ള കൂട്ടുകാരേയും ഏല്പിോക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്മിെപ്പിച്ചു. അപകടമോ മരണമോ സംഭവിച്ചാല്‍ ബന്ധപ്പെടാന്‍ ഇതു സഹായകമാകും. മറ്റു രാജ്യക്കാര്‍ കരാര്‍ അടക്കമുള്ള രേഖകള്‍ എംബസിയില്‍ ഹാജരാക്കിയ ശേഷമാണ് ഇങ്ങോട്ടു വരുന്നത്. അതേസമയം ഏജന്റുമാരില്‍ നിന്ന് വിസ സംഘടിപ്പിച്ച് എത്തുന്ന നമ്മുടെ നാട്ടുകാര്‍ ഒരു രേഖകയും ഇല്ലാതെയാണ് ഇവിടെ എത്തുന്നത്. ഇത് പിന്നീട് സ്‌പോണ്സാറുമായുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ എഗ്രിമെന്റ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ചോദിക്കാന്‍ തെളിവില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ജോലിക്കുള്ള വിസ ലഭിക്കുമ്പോള്‍ തന്നെ മറ്റു രേഖകളും അതോടൊപ്പം വാങ്ങേണ്ടതുണ്ട്.
ഹജജ്, ഉംറ,വിസിറ്റിങ് വിസയിലോ വന്നവര്ക്ക്െ ചെറിയ പിഴ കെട്ടി നാട്ടിലേക്ക് പോകാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. ഹുറൂബാക്കപ്പെട്ടയാളുകള്ക്ക്് തര്ഹീില്‍ വഴി മാത്രമേ പോകാന്‍ കഴിയൂ. സ്‌പോണ്സിറുടെ അനുമതി പത്രവും ടിക്കറ്റുമായി തര്ഹീീല്‍ മേധാവികളെ സമീപിക്കുന്നവര്ക്ക്പ എളുപ്പത്തില്‍ എക്‌സിറ്റ് വിസ ലഭ്യമാണ്. അത്തരം ആളുകള്ക്ക്ധ പാസ്‌പോര്ട്ടി ല്ലെങ്കില്‍ പഴയ പാസ്‌പോര്ട്ട് കോപ്പിയുമായി കോണ്സിിലേറ്റുമായി ബന്ധപ്പെട്ടാല്‍ എത്രയും വേഗം രേഖകള്‍ ശരിയാക്കികൊടുക്കുന്നുണ്ട്
ഇവിടെ മരിക്കുന്നവരുടെ മൃതദേഹം മറവ് ചെയ്യാനുള്ള അനുമതി പത്രം ലഭ്യമാവണമെങ്കില്‍ നാട്ടില്‍ നിന്നുള്ള അടുത്ത ബന്ധുക്കളുടെ സമ്മതം ലഭിച്ചേ തീരു. പിന്നീട് ഉണ്ടായേക്കാവുന്ന നിയമനടപടികള്ക്ക് അത് നിര്ബുന്ധമാണ്. ഇത്തരം വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ താന്‍ നിരന്തരം ഓര്മരപ്പെടുത്തുന്നുണ്ടെന്ന് മൂര്ത്തി പറഞ്ഞു. ഈ രംഗത്ത് 'ഗള്ഫ്ി മാധ്യമം' ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്ത്തിതച്ചു. സാമൂഹിക ക്ഷേമവകുപ്പില്‍ ഉദ്യേഗസ്ഥര്‍ കുറവായതിനാല്‍ അവര്ക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിമിതികളുണ്ടെന്നും സാമൂഹിക പ്രതിബദ്ധതയുള്ളയാളുകള്‍ സ്വയം വളണ്ടിയര്മാുരായി മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്ഥി ച്ചു.
അബഹയില്‍ 600 ആളുകള്‍ ജോലി ചെയ്യുന്ന ലേബര്‍ ക്യാമ്പ് സന്ദര്ശി ക്കുകയുണ്ടായി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും യൂനിഫോമും മറ്റും നല്കരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയധികൃതര്‍ അനുകൂലമായാണ് പ്രതികരിച്ചത്. തൊഴിലാളികളെ പ്രയാസപ്പെടുത്തുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്പ്പെതടുത്തിയാല്‍ ഇവിടെയുള്ള തൊഴിലാളികള്ക്ക്പ ഇഖാമ പുതുക്കുന്നതിനും എക്‌സിറ്റ് വിസ അടിക്കാനുമൊക്കെ പ്രയാസമുണ്ടാക്കുമെന്നതിനാല്‍ അനുരജ്ഞനമാണ് താന്‍ ഇഷ്ടപ്പെടന്നത്. എങ്കിലും തൊഴിലാളികളെ പ്രയാസപ്പെടുത്തുന്നവരും വഞ്ചിക്കുന്നവരുമായ ഇവിടുത്തെയും നാട്ടിലെയും 75ഓളം റിക്രുട്ട്‌മെന്റ് ഏജന്സിനകളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
http://madhyamam.com/news/36733/110116#

ഇഖ്‌ആമ നഷ്ട്പെട്ടു

Friday, January 14, 2011

മലയാളത്തിന് 2300 വര്‍ഷം പഴക്കം



തിരുവനന്തപുരം: മലയാളത്തിന് 2300 വര്‍ഷത്തെ പഴക്കം വ്യക്തമാക്കുന്ന രേഖകളുണ്ടെന്ന് ഭാഷാ വിദഗ്ധരുടെ പഠന റിപ്പോര്‍ട്ട്. സംഘകാല കൃതികളടക്കം എട്ടാം നൂറ്റാണ്ട് വരെയുള്ള തമിഴ് സാഹിത്യം മലയാളത്തിനുകൂടി അവകാശപ്പെട്ട പൊതുസ്വത്താണെന്നും ക്ലാസിക്കല്‍ പദവി ലഭിക്കാനാവശ്യമായ രേഖകള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. ദ്രാവിഡ ഭാഷാ പഠനകേന്ദ്രം ഡയറക്ടര്‍ നടുവട്ടം ഗോപാലകൃഷ്ണന്‍ കണ്‍വീനറും ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനുമായ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയനൊപ്പം ശനിയാഴ്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ സാംസ്‌കാരിക മന്ത്രി എം.എ ബേബി അറിയിച്ചു.
ഭാഷക്ക് 1500-2000 വര്‍ഷത്തെ പഴക്കം, ഇത്രതന്നെ പഴക്കമുള്ള സാഹിത്യം, തനത് സാഹിത്യ പ്രസ്ഥാനങ്ങള്‍, ക്ലാസിക് സാഹിത്യത്തെ വേറിട്ട് അടയാളപ്പെടുത്താന്‍ കഴിയുംവിധം ഭാഷാ-സാഹിത്യ പ്രത്യേകതകളുള്ള കാലഘട്ടങ്ങള്‍ എന്നീ നാല് മാനദണ്ഡങ്ങളാണ് ക്ലാസിക്കല്‍ പദവിക്കായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തിന് ഈ യോഗ്യതകളുണ്ട് എന്ന് തെളിയിക്കുന്നതാണ് നാല് വാല്യങ്ങളിലായി തയാറാക്കിയ റിപ്പോര്‍ട്ട്. ഇതില്‍ മൂന്ന് വാല്യങ്ങള്‍ രേഖകളുടെ സമാഹാരമാണ്. ബി.സി 300ലെ അശോകന്റെ രണ്ടാം ശാസനത്തില്‍ 'കേരളം' എന്ന് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് കിട്ടിയ ബി.സി 200ലെ വീരക്കല്‍ ശാസനം, എടക്കല്‍ ഗുഹയില്‍ നിന്ന് കിട്ടിയ 2-5 നൂറ്റാണ്ടിലെ ഏഴ് ലിഖിതങ്ങളില്‍ നാലെണ്ണം, പട്ടണം ഉദ്ഖനനത്തില്‍ കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങള്‍, നിലമ്പൂരില്‍ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയില്‍ മലയാളം വാക്കുകളുണ്ട്. തമിഴ് ബ്രഹ്മി ലിപിയിലാണ് ഇവ എഴുതപ്പെട്ടിരിക്കുന്നതെങ്കിലും ഈ വാക്കുകള്‍ നിലവില്‍ മലയാളത്തില്‍ ഉപയോഗിക്കുന്നതും എന്നാല്‍ തമിഴില്‍ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ 'എൈ'കാരത്തിന് പകരം മലയാളം ശൈലിയായ 'അ'കാരമാണ് വാക്കുകളിലുള്ളത്.
സംഘകാല കൃതികളില്‍ സുപ്രധാനമായ പതിറ്റിപ്പത്ത്, ഐങ്കറുനൂറ്, ചിലപ്പതികാരം എന്നിവ കേരളത്തിലുണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 50ഓളം സംഘകാല എഴുത്തുകാര്‍ കേരളീയരായിരുന്നു. അവരുടെ കൃതികളിലെ മലനാട് വഴക്കങ്ങള്‍ കാരണം പല രചനകളും വ്യാഖ്യാനിക്കാന്‍ തമിഴ് പണ്ഡിതര്‍ക്ക് കഴിഞ്ഞിട്ടില്ല. സംഘകാല കൃതികളില്‍ നിന്ന് 150ല്‍ അധികം മലയാള വാക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇപ്പോഴും മലയാളത്തില്‍ പ്രയോഗത്തിലുണ്ട്. ഈ കൃതികള്‍ മലയാളത്തിന്റെയും തമിഴിന്റെയും പൊതുസ്വത്താണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൂത്ത്, കൂടിയാട്ടം എന്നിവക്കായി ഒമ്പതാം നൂറ്റാണ്ടില്‍തന്നെ ആട്ടക്കഥകളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അര്‍ഥശാസ്ത്രം, ഭഗവദ്ഗീത എന്നിവക്ക് ഇന്ത്യയില്‍ ആദ്യം വിവര്‍ത്തനമുണ്ടായത് മലയാളത്തിലാണ്. ഭാഷയില്‍ തമിഴിനുള്ളത്ര തന്നെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിന്റെ പരിണാമ ഘട്ടത്തെ പൂര്‍വ തമിഴ് കാലം (എ.ഡി 800 വരെ), പ്രാചീന മലയാള കാലം (എ.ഡി 800-1300), മധ്യ മലയാളകാലം (1300-1600), ആധുനിക കാലം (1600 മുതല്‍) എന്നിങ്ങനെ തരം തിരിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തേ ഒ.എന്‍.വിയുടെ നേതൃത്വത്തില്‍ ഇതിനായി സമിതിയുണ്ടാക്കിയിരുന്നെങ്കിലും അവരുടെ റിപ്പോര്‍ട്ട് ഫലപ്രദമാകാത്തതിനെത്തുടര്‍ന്നാണ് ഭാഷാ ശാസ്ത്രജ്ഞരെ തന്നെ ഇതിനായി നിയോഗിച്ചത്.

തുച്ഛ വേതനവും ഉയര്‍ന്ന ജീവിത ചെലവും: നിരവധി പ്രവാസി മലയാളികള്‍ മടങ്ങുന്നു

ദൈദ്: തുച്ഛ വേതനവും ഉയര്‍ന്ന ജീവിതചെലവും കാരണം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങുന്നു.
ദൈദില്‍ മാത്രം കഴിഞ്ഞമാസം ഇരുപതോളം പേരാണ് ഇത്തരത്തില്‍ ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയത്. നാല്‍പതിലേറെ പേര്‍ തിരിച്ചുപോകാനുള്ള തയാറെടുപ്പിലുമാണ്്. ഇവരില്‍ വലിയൊരു ശതമാനവും മലയാളികളും രാജസ്ഥാനികളും തമിഴ്‌നാട് സ്വദേശികളുമാണ്. യു.എ.ഇയില്‍ ജീവിത ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ നാട്ടില്‍ തൊഴിലെടുത്ത് ജീവിക്കുന്നതാണ് മെച്ചമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
എട്ടുവര്‍ഷത്തോളമായി ദൈദില്‍ ലേബറായി ജോലി നോക്കുന്ന കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ ജോലി ഒഴിവാക്കി നാട്ടില്‍ പോകാനൊരുങ്ങുകയാണ്. അടിസ്ഥാന ചെലവുകളായ ഭക്ഷണം, താമസം, ഫോണ്‍ എന്നിവ കഴിഞ്ഞാല്‍ വളരെ തുച്ഛമായ തുകയാണ് മിച്ചം വെക്കാന്‍ കഴിയുന്നതെന്ന് അബ്ദുല്‍ ഖാദര്‍ പറയുന്നു. നേരത്തെ നാട്ടില്‍ നടത്തിയിരുന്ന വെറ്റില കച്ചവടമാണ് ഇവിടുത്തെ തൊഴിലിനേക്കാള്‍ മെച്ചമെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുള്ളത്.
മലീഹയില്‍ ഏഴു വര്‍ഷമായി ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി നവാസിനും പറയാനുള്ളത് ഇതേ അനുഭവമാണ്. ഇവിടുത്തെ അത്യാവശ്യ ചെലവുകള്‍ കഴിഞ്ഞാല്‍ നാട്ടില്‍ തന്റെ സഹായവും കാത്തിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വല്ലതും അയച്ചു കൊടുക്കാന്‍ പലപ്പോഴും കഴിയാറില്ലെന്ന് ഇദ്ദേഹം പറയുന്നു.
നേരത്തെ കുടുംബവുമായി കഴിഞ്ഞിരുന്ന പലരും ഇതിനകം അവരെ നാട്ടിലയച്ച് 'ബാച്ച്‌ലര്‍' ജീവിതം നയിക്കുകയാണ്. ഗള്‍ഫ് മോഹം യാഥാര്‍ഥ്യമാക്കുന്നതിന് വലിയ തുക കടം വാങ്ങി വിസയെടുത്ത് ഇവിടെയെത്തിയവരും നിരവധിയാണ്. തുച്ഛമായ വേതനമെങ്കിലും കടുത്ത സാമ്പത്തിക ബാധ്യതകള്‍ കാരണം പലര്‍ക്കും നിലവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയില്ല. ഗ്രോസറികള്‍, കഫ്തീരിയകള്‍ തുടങ്ങിയ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവരാണ് ഇപ്പോള്‍ ഏറെ പ്രതിസന്ധി നേരിടുന്നത്. നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് സമീപത്തും മറ്റും നേരത്തെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇത്തരം നിരവധി സ്ഥാപനങ്ങളാണ് സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ അടച്ചുപൂട്ടിയത്.

യാത്രക്കാരുടെ ബാഗേജുകളില്‍ മോഷണം നടത്തിയ വിമാനത്താവള ജീവനക്കാര്‍ പിടിയില്‍



നെടുമ്പാശേരി: വിമാനത്തിലേക്ക് യാത്രക്കാരുടെ ബാഗേജുകള്‍ കയറ്റുന്നതിനിടെ അതില്‍ നിന്നും ചില സാധനങ്ങള്‍ സ്ഥിരമായി കവര്‍ച്ച നടത്തിയിരുന്ന കേസില്‍ ഏഴ് ജീവനക്കാര്‍ പിടിയിലായി. ഇവരില്‍ നിന്നും കവര്‍ച്ചാ മുതലുകള്‍ കണ്ടെടുക്കുന്നതിനുളള നടപടികള്‍ തുടരുകയാണ്. മറ്റ് ചില ജീവനക്കാര്‍ കൂടി നിരീക്ഷണത്തിലാണ്. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് വൈകീട്ട് മാത്രമേ അറസ്റ്റ് രേഖപ്പെടുത്തു.

എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡലിങ്ങില്‍ സഹായിക്കുന്ന ഐരാവത് എന്ന ഏജന്‍സിയിലെ ജീവനക്കാരാണ് കവര്‍ച്ച നടത്തിയതിന് പിടിയിലായത്. പല വിമാനങ്ങളിലും ഇത്തരത്തില്‍ ബാഗേജുകളില്‍ നിന്ന് സാധനങ്ങള്‍ കളവു പോകുന്നതായി നിരന്തരം പരാതികളുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ദുബൈക്ക് സര്‍വ്വീസ് നടത്തുന്ന എമിറേറ്റ്‌സിലെ പൈലറ്റ് ബാഗേജുകള്‍ കയറ്റുന്ന ഭാഗത്ത് ഒളിക്യാമറ വെച്ചത്. വിമാനം പുറപ്പെടുന്നതിനു മുമ്പായി ബാഗേജുകള്‍ കയറ്റുമ്പോള്‍ ജീവനക്കാരില്‍ ചിലര്‍ ബാഗേജുകള്‍ അഴിച്ച് അതിലെ ചില സാധനങ്ങള്‍ പോകറ്റിലാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയായിരുന്നു. ഏതാനം ദിവസങ്ങളിലെ മോഷണ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം വിമാനത്താവള കമ്പനിയധികൃതര്‍ക്കും പൊലീസിനും ൈകമാറുകയായിരുന്നു.

മോഷ്ടിക്കുന്ന സാധനങ്ങള്‍ പലതും ഇവര്‍ കൂടിയ വിലക്ക് വിറ്റഴിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം വരെയുളള നിരവധി പേര്‍ ഐരാവതില്‍ ജോലി ചെയ്യുന്നുണ്ട്. രാത്രിയും ജോലിചെയ്യേണ്ടി വരുന്ന ഇവര്‍ക്ക് നാലായിരം രൂപ വരെ മാത്രമാണ് ശമ്പളം. വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ബാഗേജിലെ സാധനങ്ങള്‍ നഷ്ടമായാല്‍ പകരം നഷ്ടപരിഹാരം നല്‍കുകയാണ് ചെയ്യുന്നത്. ജീവനക്കാരുടെ മോഷണം പതിവായിട്ടും മറ്റ് സുരക്ഷാ ജീവനക്കാര്‍ എന്തുകൊണ്ട്് ഇവരെ സുരക്ഷാ പരിശോധനക്ക് വിധേയരാക്കിയില്ല തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്്.

Wednesday, January 12, 2011

ആര്‍ എസ് സി സോണ്‍ ദേശീയ സമ്മേളനം ജിദ്ദയില്‍

റിയാദ്: 'ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും (നബിവചനം); ധര്‍മപക്ഷത്ത് സംഘം ചേരുക' എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ അംഗത്വകാലത്തോടനുബന്ധിച്ച് 13 ന് ജിദ്ദയില്‍ സൗദി ദേശീയ പ്രതിനിധി സമ്മേളനം നടക്കും.

ഒമാന്‍ സമ്മേളനം 21 ന് മസ്‌ക്കറ്റിലും നടക്കും. പുതിയ ദേശീയ ഭാരവാഹികളെ സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. സോണുകള്‍ ചര്‍ച്ച ചെയ്തു സമര്‍പ്പിച്ച കര്‍മരേഖക്കൊപ്പം സംഘടനയുടെ നയരേഖയും ചര്‍ച്ചക്കെടുത്താണ് നാഷണല്‍ സമ്മേളനം നടക്കുന്നത്. നയസമീപനങ്ങള്‍, കര്‍മമേഖലകള്‍, സംഘടന എന്നീ വിഷയങ്ങളില്‍ പരിശീലനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ജി സി സി സമ്മിറ്റ് 27, 28 തിയ്യതികളില്‍ ദുബായില്‍ നടക്കും. സമ്മിറ്റില്‍ നയരേഖയും സമീപനരേഖയും അന്തിമ ചര്‍ച്ചക്കു വിധേയമാക്കി പ്രഖ്യാപിക്കും

ഇന്ത്യന്‍ മീഡിയ ഫോറം മുസഫിര്‍ അഹമ്മദിനെ ആദരിച്ചു




ജിദ്ദ: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മുസഫിര്‍ അഹമ്മദിനെ ഇന്ത്യന്‍ മീഡിയ ഫോറം ജിദ്ദ സ്വീകരണം നല്‍കുകയും മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്തു. 'മരുഭൂമിയുടെ ആത്മകഥ' എന്ന യാത്രാവിവരണത്തിനാണ് മുസഫിര്‍ അഹമ്മദിന് അവാര്‍ഡ് ലഭിച്ചത്. ജിദ്ദയിലെ മീഡിയ രംഗത്തുള്ളവരുടെ കൂട്ടായ്മയായ ഐഎംഎഫ് ഇമ്പാല ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജിദ്ദയിലെ മിക്ക സംഘടനാംഗങ്ങളും പങ്കെടുത്ത സദസ്സില്‍ വെച്ച് ഏതാണ്ട് മുഴുവന്‍ മീഡിയ അംഗങ്ങളും സ്റ്റേജില്‍ അണിനിരന്ന് ഐഎംഎഫ് ചെയര്‍മാന്‍ അബ്ദുറഹിമാന്‍ വണ്ടൂരാണ് മൊമന്റോ നല്‍കിയത്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഒരു പ്രവാസിക്ക് ലഭിച്ചതിലും അവാര്‍ഡ് കമ്മിറ്റിക്കാരുടെ മുഖം പ്രവാസലോകത്തിലേക്ക് തിരിഞ്ഞതിന്റേയും സന്തോഷം പങ്കുവെച്ചാണ് എല്ലാവരും സംസാരിച്ചത്.

അര്‍ഹതയുണ്ടെങ്കില്‍ തീര്‍ച്ചയായും അംഗീകാരം ലഭിക്കുമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഹസന്‍കോയ മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. അതിനുദാഹരണമാണ് മുസഫിര്‍ അഹമ്മദിന്റെ 'മരുഭൂമിയുടെ ആത്മകഥ'യും ബെന്യാമിന്റെ 'ആട് ജീവിതവു'മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാം പലപ്പോഴും മക്കയിലേക്കും മറ്റും യാത്ര നടത്തുകയും മരുഭൂമി കാണുകയും ചെയ്തിട്ടുണ്ടെങ്കിലും നമുക്ക് മരുഭൂമിയോട് സംവദിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഐഎംഎഫ് മെമ്പറും എഴുത്തുകാരനുമായ ഉസ്മാന്‍ ഇരുമ്പുഴി പറഞ്ഞു.

കിട്ടേണ്ടസമയത്ത് കിട്ടേണ്ട ആദരവ് മുസഫിറിന് കിട്ടിയതാണ് ഈ അവാര്‍ഡ് കൊണ്ടുള്ള ഗുണം എന്ന് എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടിരി പറഞ്ഞു. അതുപോലെ ആട് ജീവിതത്തില്‍ നജീബിനെക്കൊണ്ടാണ് ബെന്യാമി കഥ പറയിപ്പിക്കുന്നതെങ്കില്‍ ഇവിടെ മരുഭൂമിയോട് സംവദിച്ചാണ് മുസഫിര്‍ നവ്യാനുഭൂതി സൃഷ്ടിച്ചിരിക്കുന്നത്. 'മക്കയിലേക്കുള്ള പാത' എഴുതിയ മുഹമ്മദ് അസറിന്റെ പിന്‍ഗാമിയാണ് മുസഫിര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുളയിലേ അറിയാം മുളക്കരുത്ത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ മുസാഫിര്‍ പറഞ്ഞു. തന്റെ ചെറുപ്പകാലത്ത് മുസഫിര്‍ അഹമ്മദില്‍ നിന്ന് ലഭിച്ച കത്തുകളിലെ സാഹിത്യഭംഗി ഉദ്ദരിച്ചുകൊണ്ടാണ് സഹപാഠി കൂടിയായ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. മരുഭൂമിക്ക് ആത്മാവില്ലെന്ന് കരുതിയിരുന്ന ലോകത്തിന് അതിന്റെ ആത്മാവിനെ കാണിച്ചതാണ് കൃതിയുടെ പ്രത്യേകതയായി റൂബിന നവാസ് ചൂണ്ടിക്കാട്ടിയത്.

ഈ അവാര്‍ഡ് തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും അഞ്ച് വര്‍ഷം മുമ്പ് മാതൃഭൂമി അതിന്റെ കവര്‍ പേജ് മുസഫിറിന് നല്‍കിയപ്പോള്‍ തന്നെ അംഗീകാരമായതാണെന്നും അഖില്‍ നാരായണന്‍ പറഞ്ഞു.

അചേതന വസ്തുവുമായി സംവദിച്ച് സചേതന വസ്തുവാക്കി എന്നതാണ് ഈ കൃതിയിലൂടെ മുസഫിര്‍ ചെയ്തതെന്ന് കലാ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

മരുഭൂമിയുടെ ആത്മാവ് ജലമാണെന്ന് ഈ കൃതിയില്‍ പലതവണ പറയുന്നുണ്ടെന്ന് മുസ്തഫ കീത്തോടത്ത് പറഞ്ഞു.

തികച്ചും സ്വകാര്യത ഇഷ്ടപ്പെടുന്ന തനിക്ക് തന്റെ സ്വകാര്യത നുള്ളി പൊളിക്കാന്‍ ഈ അവാര്‍ഡ് സഹായിച്ചിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ മുസഫിര്‍ അഹമ്മദ് വ്യക്തമാക്കി. ഈ സ്വീകരണവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും തന്നെ ഏറെ സന്തോഷിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുഭൂമിയെ പറ്റി ആരും എഴുതിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ല, മുമ്പ് ഇവിടേക്ക് വന്നവര്‍ എഴുതിയതാണ് ഇന്ന് കാണുന്ന പട്ടിണിയില്ലാത്ത കേരളം. മുമ്പ് ഗള്‍ഫുകാര്‍ നമുക്ക് തന്നിരുന്ന അത്തര്‍ ഇവിടെ അവര്‍ ചോരനീരാക്കി ജോലി ചെയ്തപ്പോള്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങളാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ഐഎംഎഫ് കണ്‍വീനര്‍ ജാഫര്‍ പാറക്കോട് സ്വാഗതം പറഞ്ഞു. ഐഎംഎഫ് ചെയര്‍മാന്‍ അബ്ദുറഹിമാന്‍ വണ്ടൂര്‍ അധ്യക്ഷനായിരുന്നു. ഇബ്രാഹിം ശംനാട് നന്ദിയും പറഞ്ഞു

Tuesday, January 11, 2011

ഐക്യശ്രമങ്ങളില്‍നിന്ന് പിന്മാറില്ല -കാന്തപുരം



കോഴിക്കോട്: സുന്നി ഐക്യശ്രമങ്ങളില്നിƯന്ന് പിന്മാറുകയോ അതിനുള്ള നീക്കങ്ങള്‍ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുന്നി ഐക്യത്തിന് കാന്തപുരം തുരങ്കംവെക്കരുതെന്ന സമസ്തയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുന്നികള്‍ പരമാവധി വിട്ടുവീഴ്ച ചെയ്ത് ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തങ്ങളുടെ ഭാഗത്തുനിന്ന് ഐക്യത്തിനെതിരായ നീക്കമുണ്ടായി എന്ന ആരോപണം വാസ്തവവിരുദ്ധമാണ്. മര്ക്സ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഈജിപ്ത് ഗ്രാന്റ് മുഫ്തിയെ പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് താന്‍ തടഞ്ഞുവെന്ന ആരോപണവും സത്യസന്ധമല്ല.
മര്കാസില്‍ ഞായറാഴ്ച 10ന് നടന്ന ഉലമാ സമ്മേളനത്തിലും വൈകീട്ട് നാലിന് നടന്ന പൊതുസമ്മേളനത്തിലും മുഫ്തിക്ക് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അതേസമയം പട്ടിക്കാട് ജാമിയ്യയിലെ പരിപാടിയില്‍ മുഫ്തിക്ക് പങ്കെടുക്കാന്‍ സാധിക്കാതെവന്നത് സ്വാഭാവികമാണ്. പിറ്റേന്ന് മുഫ്തിയെ അവിടെ പങ്കെടുപ്പിക്കാന്‍ സന്നദ്ധ അറിയിച്ചെങ്കിലും അവര്‍ തിരസ്‌കരിക്കുകയായിരുന്നുവെന്നും കാന്തപുരം പറഞ്ഞു.
മര്കിസ് സുവനീറിലോ നേതാക്കളുടെ പ്രസംഗത്തിലോ ഐക്യത്തിനെതിരായ ഒരു പരാമര്ശ വും നടത്തിയിട്ടില്ല. സുവനീറിലെ തന്റെ ഇന്റര്വ്യൂയവില്‍ കുഞ്ഞാലിക്കുട്ടിയും മറ്റും നടത്തുന്ന ഐക്യശ്രമത്തിന് മുമ്പ് തടസ്സംനിന്നത് എസ്.കെ.എസ്.എസ്.എഫുകാരായിരുന്നുവെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ ഐക്യത്തിന് അനുകൂലമാണെന്നുമാണ് പറഞ്ഞത്. അത് ആരെയും കുറ്റപ്പെടുത്താനുദ്ദേശിച്ചല്ല. അതുകൊണ്ടുതന്നെ ഐക്യത്തിന്റെ കാര്യത്തില്‍ തനിക്കെതിരെ പത്രങ്ങളില്വടന്ന ആരോപണങ്ങള്‍ ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
സുന്നികള്‍ തമ്മിലുള്ള ലയനമല്ല, ഐക്യമാണുദ്ദേശിക്കുന്നത്. രണ്ട് സംഘങ്ങളുടെയും മുശാവറയും ഇതുതന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. മര്കമസ് സമ്മേളനദിവസം മലപ്പുറത്ത് മറ്റൊരു സമ്മേളനംവെച്ച് മുജാഹിദ് വിഭാഗം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കുകയാണ്. അവരും ഐക്യത്തിന് എതിരാണ്. അതുകൊണ്ടൊന്നും തങ്ങള്‍ തകരില്ലെന്നും കാന്തപുരം പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍ ഐക്യശ്രമത്തിന് അനുകൂലമാണോ എന്ന ചോദ്യത്തിന്, മതനേതാക്കളാണ് മുന്നിട്ടിറങ്ങേണ്ടതെന്നായിരുന്നു മറുപടി. ഇക്കാര്യത്തില്‍ മുശാവറയാണ് തീരുമാനം പറയേണ്ടത്.
മുസ്‌ലിംലീഗ് മാത്രമല്ല, എല്ലാവിഭാഗവും ഞങ്ങളോട് അടുത്തുവരികയാണ്. മര്കമസ് സമ്മേളനത്തില്‍ എല്ലാ വിഭാഗങ്ങളില്നിംന്നുമുണ്ടായ സഹകരണവും പ്രാതിനിധ്യവും ഇതാണ് വിളിച്ചോതുന്നതെന്നും കാന്തപുരം പറഞ്ഞു. എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവരും സംബന്ധിച്ചു.

Monday, January 10, 2011

ബാര്‍ കോഡിന് വിട; വരുന്നൂ ക്യൂ.ആര്‍ കോഡുകള്‍



തൃക്കരിപ്പൂര്‍: ഉല്‍പന്നങ്ങളുടെ കൂടെ വന്നിരുന്ന ബാര്‍ കോഡുകള്‍ കൂടുതല്‍ കാര്യക്ഷമമായി മുഖംമിനുക്കുന്നു. ദ്വിമാന ബാര്‍ കോഡിങ് സംവിധാനം അഥവാ ക്യൂ.ആര്‍ (Quick Response) കോഡ് എന്നാണിത് അറിയപ്പെടുന്നത്. ഒരു സ്ഥാപനത്തെയോ ഉല്‍പന്നത്തെയോ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ദ്രുത പ്രതികരണ കോഡുകള്‍ക്ക് ഒരു ചതുരത്തിനകത്ത് ഒതുക്കിനല്‍കാന്‍ കഴിയും. പുതിയ ശ്രേണിയിലുള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഇവ എളുപ്പം വായിച്ചെടുക്കാനും കഴിയും. ക്യൂ.ആര്‍ കോഡ് റീഡറുകള്‍ ഇല്ലാത്തവര്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നെടുത്ത് ഫോണില്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ സാധിക്കും.
അനന്തമായ സാധ്യതകളാണ് ക്യൂ.ആര്‍ കോഡിങ് തുറന്നിടുന്നത്. ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വെബ് സൈറ്റ് വിലാസം, ജോലി സംബന്ധമായ വിശദാംശങ്ങള്‍, രക്തഗ്രൂപ്പ് തുടങ്ങിയ എന്തും ക്യൂ. ആര്‍ കോഡിങ് ചെയ്യാം. കറുപ്പും വെളുപ്പും കലര്‍ന്ന ചതുരങ്ങളാണ് കോഡില്‍ ഉണ്ടാവുക. റീഡര്‍ കാണിക്കുന്ന മാത്രയില്‍ വിശദാംശങ്ങള്‍ മൊബൈലിന്റെ സ്‌ക്രീനില്‍ തെളിയും. ആവശ്യമെങ്കില്‍ വിശദാംശം സൂക്ഷിച്ച് വെക്കാം. വിവരങ്ങളില്‍ തെളിയുന്ന വെബ് വിലാസത്തിലേക്ക് നേരിട്ട് പോവുകയുമാവാം. ഭാവിയില്‍ റോഡരികിലുള്ള ഹോര്‍ഡിങ്ങുകളില്‍ വലിയ അക്ഷരങ്ങളുടെ സ്ഥാനത്ത് ക്യൂ.ആര്‍ കോഡ് ആയി മാറും. യാത്രക്കിടയില്‍ കണ്ട പരസ്യം പിന്നീട് ഉപയോഗപ്പെടുത്താമെന്നതും സവിശേഷതയാണ്. നിലവില്‍ ഉല്‍പന്ന വിവരം, കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഞൊടിയിടയില്‍ ഉപേഭാക്താവിന്റെ മൊബൈലില്‍ ലഭ്യമാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ടീഷര്‍ട്ടുകളിലും ക്യൂ.ആര്‍ കോഡുകള്‍ വന്നുകഴിഞ്ഞു. പരസ്യത്തിനു പകരമായും ഉപയോഗിക്കുന്നുണ്ട്. ചെറിയ സ്ഥലത്ത് ഒരുപാട് വിവരങ്ങള്‍ കൈമാറാമെന്നതും മേന്മയാണ്. ഭാവിയില്‍ വിനോദ സഞ്ചാര മേഖലയില്‍ ഗൈഡുകള്‍ ഇല്ലാത്ത സാഹചര്യവും ക്യൂ.ആര്‍ കോഡിങ് ഉണ്ടാക്കും. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ ക്യൂ.ആര്‍ കോഡ് വഴി സഞ്ചാരിക്ക് ലഭിക്കുന്നതോടെയാണിത്. ലൈബ്രറി പുസ്തകങ്ങള്‍ പോലും ക്യൂ.ആര്‍ കോഡിങ് വഴി എളുപ്പം ലഭ്യമാക്കുന്ന രീതിയെക്കുറിച്ച് പഠനം നടക്കുകയാണ്. പഠനസാമഗ്രികളും ഇത്തരത്തില്‍ ചെലവ് കുറച്ച് വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. വിശദാംശങ്ങള്‍ നല്‍കിയാല്‍ സൗജന്യമായി ക്യൂ.ആര്‍ കോഡ് ചെയ്തു നല്‍കുന്ന വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. വിസിറ്റിങ് കാര്‍ഡുകള്‍ ഉള്‍പ്പെടെ ക്യൂ.ആര്‍ കോഡിങ്ങിലേക്ക് മാറുകയാണ്.

madhyamam

പറക്കാന്‍ വൈകിയാല്‍ നഷ്ടപരിഹാരം.

Sunday, January 9, 2011

നിലപാടുകളില്‍ മാറ്റമില്ല -കാന്തപുരം



കോഴിക്കോട്: നിലപാടുകളില്‍ നിന്ന് പിറകോട്ടുപോയി പുതിയൊരു രാഷ്ട്രീയകാഴ്ചപ്പാട് സ്വീകരിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു.

സമുദായത്തിനും രാജ്യത്തിനും ഗുണകരമായ നിലപാടെടുക്കുന്നവരെ അവസരോചിതമായി പിന്തുണയ്ക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം. മര്‍ക്കസിനും സുന്നി പ്രസ്ഥാനത്തിനും രാഷ്ട്രീയ താത്പര്യമോ സങ്കുചിതത്വമോ ഇല്ല - അദ്ദേഹം പറഞ്ഞു. കാരന്തൂര്‍ മര്‍കസ് സമാപന സമ്മേളനത്തില്‍ ബിരുദദാന പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

മതദര്‍ശനത്തെക്കുറിച്ച് സുനിശ്ചിതമായ കാഴ്ചപ്പാടുള്ളതുപോലെ രാഷ്ട്രീയത്തോടും മര്‍കസ്സിനും സുന്നി പ്രസ്ഥാനത്തിനും വ്യക്തമായ നയനിലപാടുകളുണ്ട്. ജനാധിപത്യം, മതേതരത്വം, നാനത്വത്തില്‍ ഏകത്വം തുടങ്ങിയ മൂല്യങ്ങള്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ നിര്‍ത്താനാവുംവിധം പവിത്രവും സമുന്നതവുമാണ്. തെറ്റായ രാഷ്ട്രീയനയങ്ങള്‍ കാരണം ഇത്തരമൊരു സംസ്‌കൃതിയെ നശിപ്പിക്കരുത്. തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടുന്നതില്‍ ഒരു പരിധിവരെ വിജയിച്ച നമ്മുടെ രാജ്യം അഴിമതി ഇല്ലായ്മ ചെയ്യുന്നതില്‍ എല്ലാ നിലയ്ക്കും പരാജയപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ന്യായാധിപന്മാര്‍ അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും വക്താക്കളാവുന്നത് ഭീതിതമാണ് - കാന്തപുരം പറഞ്ഞു.

ജനിതക വിത്തും എന്‍ഡോസള്‍ഫാനും പോലുള്ളവ സര്‍വനാശത്തിന് വഴിവെക്കുന്ന കണ്ടുപിടിത്തങ്ങളാണ്. മനുഷ്യ സമൂഹങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന ഇത്തരം കണ്ടുപിടിത്തങ്ങള്‍ക്ക് ഭരണകൂടം പ്രോത്സാഹനം നല്കരുത്. മനഃസാക്ഷിയുള്ളവര്‍ ഇതിനെ നിരാകരിക്കണം - അദ്ദേഹം പറഞ്ഞു.

ആധുനികസമൂഹം നേരിടുന്ന വലിയെ വെല്ലുവിളി കുടുംബബന്ധങ്ങളുടെ തകര്‍ച്ചയാണ്. ഇതിനിടയിലും നിലവിലുള്ള വിവാഹപ്രായപരിധി ഉയര്‍ത്താന്‍ നീക്കം നടക്കുന്നതായി അറിയുന്നു. ഇത് ലൈംഗിക അരാജകത്വവും കുറ്റകൃത്യവും പെരുകാന്‍ കാരണമാവും. അതുകൊണ്ട് അത്തരം തലതിരിഞ്ഞ നിലപാടില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണം.

പലിശരഹിതമായ സാമ്പത്തിക വ്യവസ്ഥിതിയാണ് ലോകത്തിന്റെ സാമ്പത്തിക അസ്ഥിരതയ്ക്ക് പരിഹാരം. ഇന്ത്യയുടെ സലേ്പരിന് കളങ്കം ചാര്‍ത്തുകയും മതന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്തുകൊണ്ട് ചിലര്‍ സ്‌ഫോടനങ്ങള്‍ നടത്തിയ സംഭവങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്ത് നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളും പുനരന്വേഷണത്തിന് വിധേയമാക്കണം -കാന്തപുരം പറഞ്ഞു.

ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മക്കയിലെ പണ്ഡിതന്‍ ഡോ. ഉമര്‍ അബ്ദുല്ല കാമില്‍ സനദ്ദാനം നിര്‍വഹിച്ചു. ഡോ. ഉമര്‍ ഖത്തീഫ് (ദുബായ് ഔഖാഫ്), അബുദാബിയിലെ വേള്‍ഡ് ജംഇയ്യത്തുല്‍ അന്‍സാര്‍ പ്രസിഡന്റ് ഡോ. അഹ്മദ് അല്‍ ഖസ്‌റജി, സമസ്ത സെക്രട്ടറി കെ.പി. ഹംസ മുസ്‌ല്യാര്‍ ചിത്താരി, എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുള്‍ ഖാദിര്‍ മുസ്‌ല്യാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, സയ്യിദ് അബ്ദുല്‍ ഖാദിര്‍ (ഇ.ടി.എ. ഗ്രൂപ്പ് ദുബായ്), മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, സി.പി. മൂസഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Friday, January 7, 2011

മര്‍കസ് സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം




മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 33ാം വാര്‍ഷിക 15ാം ബിരുദദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. മൂന്നു ദിവസത്തെ സമ്മേളനം മര്‍കസ് കാമ്പസില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മതേതര ബഹുസ്വര ഇന്ത്യന്‍ സമൂഹത്തില്‍ മതപരവും സാംസ്‌കാരികവുമായ സമന്വയത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മര്‍കസ് പ്രസിഡന്റ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. മര്‍കസ് കമ്യൂണിറ്റി കോളജ് എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
പോണ്ടിച്ചേരി ആഭ്യന്തരമന്ത്രി ഇ. വത്സരാജ്, പോണ്ടിച്ചേരി പൊതുമരാമത്ത് മന്ത്രി എം.ഒ.എച്ച്. ഷാജഹാന്‍, ലിബിയന്‍ അംബാസഡര്‍ അലി അബ്ദുല്‍ അസീസ് ഈസാവി, ബ്രൂണെ ഹൈകമീഷണ്‍ ദാത്തോ പാദുക സീദക് അലി, ഈജിപ്ത് അംബാസഡര്‍ ഖാലിദ് അല്‍ ബഖ്‌ലി, മാലി അംബാസഡര്‍ ഉസ്മാന്‍ താന്റിയ എന്നിവര്‍ സംസാരിച്ചു. മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന് ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഇ.പി. മൂസഹാജി, ബ്രൂണെ ഹൈകമീഷണ്‍ ദാത്തോ പാദുക സീദക് അലിയില്‍നിന്നും ഫാത്തിമ ഗ്രൂപ്പിന്റെയും ഫേ്‌ളാറ ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഹാജിക്കുവേണ്ടി മകന്‍ ഷാഹിദ് അലി, ലിബിയന്‍ അംബാസഡര്‍ അലി അബ്ദുല്‍ അസീസ് ഈസാവിയില്‍നിന്നും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. സമ്മേളന സുവനീര്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി കെ.വി. മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.
പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് സ്വാഗതവും ഹാഫിസ് അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു. രാത്രി നടന്ന ആത്മീയ സമ്മേളനം സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഇ (ബഗ്ദാദ്) ഉദ്ഘാടനം ചെയ്തു. സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി മലേഷ്യ, ഹാജി കലന്തര്‍ മസ്താന്‍ കായല്‍പട്ടണം, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച ആദര്‍ശ സമ്മേളനം, മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍, പ്രവാസിസംഗമം, ദേശസുരക്ഷാ സമ്മേളനം, മെഡിക്കല്‍ സെമിനാര്‍, വിദ്യാഭ്യാസ സമ്മേളനം, ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് കോണ്‍ഫറന്‍സ്, ദേശീയ പ്രാസ്ഥാനിക സമ്മേളനം എന്നിവ നടക്കും.

കണ്ടാല്‍ കളിപ്പാട്ടം; കുഞ്ഞുലാപ്‌ടോപ്പിന് ആവശ്യക്കാര്‍ ഏറെ


ന്യൂദല്‍ഹി: ഗ്രാമീണ ഇന്ത്യയിലെ ദരിദ്ര കുട്ടികള്‍ക്ക് വേണ്ടി തയാറാക്കിയ കുഞ്ഞു ലാപ്‌ടോപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. കാഴ്ചയില്‍ വെറുമൊരു കളിപ്പാട്ടം പോലെ തോന്നിക്കുന്ന ഈ ലാപ്‌ടോപ്പ് ആയരിക്കണക്കിനാണ് വിറ്റു പോകുന്നത്. വെള്ളിയാഴ്ച ആരംഭിച്ച പ്രവാസി ഭാരതീയ ദിവസിലാണ് കുഞ്ഞു ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ അവസരം നല്‍കിയത്.
താഴെ വീണാലും വലിച്ചെറിഞ്ഞാലും ഒരു പോറല്‍ ഏല്‍ക്കാതെ ദീര്‍ഘകാലം പ്രവര്‍ത്തിക്കും എന്നതാണ് കുഞ്ഞുലാപ്‌ടോപ്പിന്റെ പ്രധാന മേന്മ. ആ രീതിയിലാണ് ഇതിന്റെ നിര്‍മാണവും. സൗരോര്‍ജം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഇന്ത്യന്‍ അവസ്ഥ മുന്നില്‍ കണ്ടാണ് ഇതിന് രൂപകല്‍പന നല്‍കിയതെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വന്‍പ്രതികരണമാണ് ലഭിച്ചു വരുന്നതെന്നും കുഞ്ഞു ലാപ്‌ടോപ്പിന്റെ രൂപകല്‍പന നിര്‍വഹിച്ച ഒ.എല്‍.പി.സി ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സതീഷ് ഝാ 'മാധ്യമ'ത്തോട് പറഞ്ഞു. പഞ്ചായത്തുകള്‍ക്കു കീഴില്‍ നവീന പഠന മാധ്യമം എന്ന നിലക്ക് വിദേശ ഇന്ത്യക്കാരെ കൊണ്ട് ആയിരക്കണക്കിന് കുഞ്ഞു ലാപ്‌ടോപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് ഝാ.
ഒരു വാട്ട് പവര്‍ മാത്രമേ ഇതിനു വേണ്ടൂ.സൗരോര്‍ജം ഇല്ലാതെ വന്നാല്‍ കാര്‍ ബാറ്ററി കൊണ്ടും പ്രവര്‍ത്തിപ്പിക്കാം അങ്ങനെ വൈദ്യുതി ഇല്ലാത്ത ആയിരക്കണക്കിന് കൂരകളിലും ലാപ്‌ടോപ്പ് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
കട്ടി കൂടിയ പ്ലാസ്റ്റിക് കൊണ്ടാണ് ആവരണംനിര്‍മിച്ചിരിക്കുന്നത്. കടുത്ത സൂര്യപ്രകാശത്തിലും സ്‌ക്രീന്‍ വ്യക്തത ലഭിക്കും. അതുകൊണ്ട് തുറസ്സായ സ്ഥലങ്ങളിലെ ക്ലാസ് മുറികളില്‍ വരെ പ്രവര്‍ത്തനം അനായാസം.
ഹാര്‍ഡ് ഡിസ്‌കിനു പകരം രണ്ട് ഇന്‍േറണല്‍ കാബിളുകളാണ് കുഞ്ഞു ലാപ്‌ടോപ്പിനുള്ളത്. സാധാരണ ലാപ്‌ടോപ്പിനേക്കള്‍ പ്രവര്‍ത്തന സൗകര്യം, കൂടുതല്‍ കളര്‍ വിഷന്‍ കാമറ, മൈക്രോഫോണ്‍, സ്റ്റീരിയോ സ്‌പീക്കര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും. വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യവും എളുപ്പം. പതിനായിരം രൂപയാണ് ലാപ്‌ടോപ്പിന് ഈടാക്കുന്നത്.സര്‍ക്കാര്‍ ഏജന്‍സികളിലൂടെയും വിദേശ ഇന്ത്യക്കാരിലൂടെയും തുക ഈടാക്കി ഗ്രാമീണ മേഖലയിലെ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം -ഝാ പറയുന്നു.

http://www.madhyamam.com

Tuesday, January 4, 2011

സ്ത്രീധന വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം - കാന്തപുരം

കോഴിക്കോട് : പാവപ്പെട്ടവരുടെ പേടിസ്വപ്നമായി മാറിയ സ്ത്രീധന വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന:സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്ക.സുസ്സഖാഫത്തിസ്സുന്നിയ്യ 33-ാം വാര്ഷിെകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹവിവാഹ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീധനം മോഹിക്കാതെ വിവാഹത്തിനൊരുങ്ങുന്ന യുവാക്കള്‍ സമൂഹത്തിന് മാതൃകയാണ്. യുവ സമൂഹവും രക്ഷകര്ത്താവക്കളും സാമൂഹ്യ സംഘടനകളും ഈ രംഗത്ത് ശക്തമായ ബോധവത്കരണനനവും ക്രിയാത്മക പ്രവര്ത്ത നങ്ങളും നടത്തേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, മുസ്‌ലിം ലീഗ് പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രിസിഡന്റ് ഷഹന്ഷാ ജഹാംഗീര്‍ മുഖ്യാതിഥിയായിരുന്നു.
മര്കയസ് അനാഥാലയത്തില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 33 യുവതികളുടെ വിവാഹമാണ് സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ , എ.പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ നികാഹിന് കാര്മ്മി കത്വം വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പി.പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, ഡോ: എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, വി.പി.എം ഫൈസി വില്യാപള്ളി. അബൂ ഹനീഫല്‍ ഫൈസി തെന്നല, ഉസ്മാന്‍ സഖാഫി മുത്തേടം (ഒമാന്‍), ടി.പി അബൂബക്കര്‍ ഹസനി (ഖത്തര്‍), ആലക്ക കുഞ്ഞഹമ്മദ് ഹാജി (ഷാര്ജ്), പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, മോയുട്ടി മൗലവി പുളിക്കല്‍, ടി.കെ അബ്ദുര്റഹഹ്മാന്‍ ബാഖവി മടവൂര്‍, പി.കെ മുഹമ്മദ് ബാദുഷ സഖാഫി, പി.എം.കെ ഫൈസി, പ്രൊ: എ.കെ അബ്ദുല്ഹമമീദ്, സി.പി മൂസഹാജി തുടങ്ങിയ പണ്ഡിതരും നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ ചടങ്ങിന് സാക്ഷിയായി.

വി പി അലവി കുട്ടി ഹാജി നിര്യാതനായി.




SIRAJ Managing Director VP Alavikkutty Haji ( father of RSC Leader VPM Shafi Al ain, and Haroon,Dubai RSC iTeam) Passed Away today at 3am. Janaza Prayer will be at 3pm in Chemmalil Jumua Masjid, Ramanattukara. Plz pray for his magfirath and arrange the Janaza Prayer.

Sunday, January 2, 2011