Manqoos Moulid
Saturday, December 25, 2010
'സ്‌നേഹസമൂഹം സുരക്ഷിത നാട്': ഐ.സി.എഫ്. ഓപ്പണ്ഫോ.റം ഒരുമയുടെ സന്ദേശമായി
ജിദ്ദ: 'സ്‌നേഹ സമൂഹം സുരക്ഷിത നാട്' എന്ന പ്രമേയത്തില്‍ ജിദ്ദ ഐ.സി.എഫ് ആചരിച്ചു വരുന്ന സൗഹൃദ തീരം ഭീകര വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഷറഫിയ്യ മര്ഹപബയില്‍ സംഘടിപ്പിച്ച ഓപ്പണ്ഫോ്റം വിവിധ മത രാഷ്ട്രീയ സാമൂഹിക വിഭാഗങ്ങള്ക്കി്ടയില്‍ ജാഗരണ സംഗമ വേദിയായി. ഇന്ത്യന്‍ സമൂഹത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ കണ്ടുവന്നിരുന്ന പരസ്പര കൂട്ടായ്മയുടേയും സഹവര്ത്തി ത്തന്റേയും നല്ല ഓര്മ്മേകള്‍ സ്മരിച്ചു കൊണ്ട് പുതിയ തലമുറയില്‍ ഈ സന്ദേശം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത ഫോറത്തില്‍ അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാവരും പറഞ്ഞു. യഥാര്ത്ഥ ഇസ്‌ലാമിക സന്ദേശം മറച്ചു വെച്ച് കൊണ്ട് സ്വാര്ത്ഥ ലാഭങ്ങള്ക്ക് വേണ്ടി സമൂഹത്തെ അക്രമത്തിലേക്കും ഭീകരതയിലേക്കും നയിക്കുന്നത് ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാത്തവരും തെറ്റിദ്ധരിക്കപ്പെട്ടവരുമാണ്. എല്ലാ മതങ്ങളും നന്മയാണ് ലക്ഷ്യം വെക്കുന്നത്. പരസ്പര വിദോഷം വളര്ത്തുപന്നതിനോ തമ്മില്‍ തല്ലുന്നതിനോ ഒരു മതവും കല്പിക്കുന്നില്ല.
ഇരുപത് വര്ഷനത്തോളമായി പൂര്ണ്ണവ സമാധാനത്തോടും സുരക്ഷയോടും കൂടി ഇസ്‌ലാമിക രാജ്യമായ സൗദി അറേബ്യയില്‍ ജോലി ചെയ്ത് ജീവിക്കുന്ന തന്റെ അനുഭവത്തില്‍ ഇസ്‌ലാമിന്റെ സ്‌നേഹ സന്ദേശം നേരിട്ട് അനുഭവിച്ചതാണെന്നും കഴിഞ്ഞ വര്ഷളങ്ങളില്‍ ഇവിടുത്തെ ബഹുവന്ദ്യ രാജാവ് വിവിധ മതനേതാക്കളെ ഉള്പ്പെ ടുത്തി നടത്തിയ മതകൂട്ടായ്മ തന്നെയാണ് ഐ.സി.എഫ് സംഘടിപ്പിച്ച സൗഹൃദ തീരം പരിപാടി അറിഞ്ഞപ്പോള്‍ എനിക്ക് ഓര്മ്മാ വരുന്നതെന്നും ഇത്തരം സംഗമങ്ങളിലൂടെ സൗഹൃദ ഗ്രാമങ്ങള്‍ നിലനിറുത്തേണ്ടതുണ്ടെന്നും ഫോറത്തില്‍ സംസാരിച്ച ഗോപിനാഥ് നെടുങ്ങാടി (സൗഹൃദയ സംഘം) പറഞ്ഞു. പുരാണങ്ങളിലും ചരിത്രങ്ങളിലും ഇല്ലാത്ത ഭീകരവാദ പ്രവര്ത്തയനങ്ങള്ക്ക് പിന്നില്‍ മതം പഠിക്കാത്തവരും അറിവില്ലാത്തവരുമാണെന്നും പരസ്പരം സഹകരിച്ച് ജീവിക്കുന്നതിന്ന് ഒരു മതവും എതിരല്ലെന്നും നവോദയയെ പ്രതിനിധീകരിച്ച് സംസാരിച്ച ദേവദാസ് മേനോന്‍ അഭിപ്രായപ്പെട്ടു. ഇതര മതസ്ഥരുമയി പൂര്വ്വധ കാലം തൊട്ടേ ഐക്യവും സഹവര്ത്തി ത്തവും നിലവിലുണ്ട് ഒറ്റപ്പെട്ട വിരുദ്ധ സംഭവങ്ങള്‍ മുസ്‌ലിം നേതൃത്വത്തിനെതിരെ ഉന്നയിച്ച് കൂടുതല്‍ സങ്കിര്ണ്ണദമാക്കുന്നത് ഇല്ലാതാക്കണമെന്നും മതങ്ങള്ക്കി്ടയിലുള്ള പരസ്പര സൗഹൃദം പോലെ തന്നെ സമൂദായത്തിനിടയിലുള്ള ഭിന്നതകള്ക്കും പരിഹാരം കാണണമെന്നും അക്രമവും തീവ്രവാദവും ഒഴിവാക്കണമെന്നും പി.ടി മുഹമ്മദ് (കെ.എം.സി.സി) പറഞ്ഞു.
ഒരു സമുദായത്തെ മാത്രം ഭീകരവാദികളായി ചിത്രീകരിച്ചു കൊണ്ട് നടത്തുന്ന പ്രചാരണങ്ങളും പ്രത്യേകിച്ച് പത്രമാധ്യമങ്ങളുടെ പക്ഷം ചേര്ന്നു ള്ള ഇടപെടലുകളും അക്രമത്തെ പ്രോത്‌സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ഇതിനെതിരെ പ്രതിരോധിക്കേണ്ടതുണ്ടെന്നും ബസ് കത്തിക്കല്‍ സംഭവത്തേയും തെഹല്കാര റിപ്പോര്ട്ടണര്‍ ഷാഹിനക്കെതിരെയുള്ള നടപടിയേയും ഉദാഹരണപ്പെടുത്തി കുഞ്ഞാവുട്ടി എ. ഖാദിര്‍ (ഐ.എം.സി.സി) പറഞ്ഞു. രാഷ്ട്രീയമായയും മതപരമായും വര്ക്ഷീ യമായുമൊക്കെ ചേരിതിരിഞ്ഞ് പരസ്പരം കൊലവിളി നടത്തുന്നത് മനുഷ്യവര്ക്ഷതത്തിന് തന്നെ നാശമാണെന്നും അതില്ലാതാക്കാന്‍ ഇത്തരം ജാഗരണ സമിതികള്‍ എല്ലായിടത്തും ഉണ്ടാവണമെന്നും കലാ സാഹിതിയുടെ പ്രതിനിധി റോയ് മാത്യൂ പറഞ്ഞു. എല്ലാ മീഡിയകളും കൂടി മുസ്‌ലിം ഭീകരതയെ വലുതാക്കി കാണിക്കുകയാണെന്നും എന്നാല്‍ ഹിന്ദു തീവ്രവാദത്തെ പരാമര്ശിലക്കാതെ വിടുകയാണെന്നും അതിനെതിരെ രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രാസ്സും അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ ചൂട്ടിക്കാട്ടി ഒ.ഐ.സി.സി പ്രതിനിധിയായി സംസാരിച്ച ബശീര്‍ അഹ്മദ് സംസാരിച്ചു.
പത്രങ്ങള്‍ പരമാവധി സംഘര്ഷംണ ഇല്ലാതാക്കുന്ന നടപടികളാണ് സ്വീകരിക്കാറുള്ളതെന്നും മതങ്ങള്‍ തമ്മില്‍ സംഘര്ഷലമുണ്ടാവുമ്പോള്‍ അത് വ്യാപിക്കാതിരിക്കാന്‍ ചില നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊതുവായി ആരോപണത്തിന്ന് ഉപയോഗിക്കരുതെന്നും പത്രപ്രതിനിധി ഉസ്മാന്‍ ഇരുമ്പുഴിപറഞ്ഞു
സമാധാനത്തിന്റെ സന്ദേശ വാഹകരായ മുസ്‌ലിംകളെ ഭീകരവാദികളും അക്രമികളുമായ ഒരു വിഭാഗം നിരന്തരം പീഡിപ്പിച്ചപ്പോള്‍ സഹിക്കവെയ്യാതെ പ്രതിരോധിച്ച ബദ്‌റിലേയു ഉഹ്ദിലേയും സ്വാതന്ത്ര്യ സമരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഭീകരതക്ക് പ്രേരിപ്പിക്കുന്നതിന്റെ പിന്നില്‍ ഹിഢന്‍ അജണ്ടയാണുള്ളതെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച ഐ.സി.എഫ് ജിദ്ദാ ഘടകം വൈസ് പ്രസിഡണ്ട് മുഹ്‌യദ്ദീന്‍ സഅദി കെട്ടൂക്കര അഭിപ്രായപ്പെട്ടു.
മുസ്‌ലിം സൈന്യത്തോടൊപ്പം ഇത്തരം യുദ്ധങ്ങളില്‍ പങ്കെടുത്ത ജൂതന്മാരേയും മറ്റു സമുദായക്കാരേയും അദ്ദേഹം ഉദാഹരണപ്പെടുത്തി. പരസ്പരം ഇടപഴകിയും അന്യോനം സഹവര്ത്തി ത്തോടെയും സഹോദരന്മമാരെയും പോലെ ജീവിക്കാനാണ് ഇസ്‌ലാം മനുഷ്യരോട് നിഷ്‌കര്ശിണക്കുന്നത്. മത പണ്ഡിതര്‍ നിര്ദ്ദേ ശിക്കുന്ന ശാസനകള്‍ അംഗീകരിക്കാതെയും വേദ ഗ്രന്ഥങ്ങള്ക്ക് സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്കിിയും പാരമ്പര്യ മുസ്‌ലിം നേതൃത്വത്തെ അവഗണിച്ചും സ്വയം നേതാവായി പൊതു സമൂഹത്തെ ഭീകരവാദത്തിലക്ക് നയിച്ച് അക്രമം നടത്തുന്നവരുമാണ് സമൂഹത്തെ നാശത്തിലേക്ക് വിടുന്ന കാര്യങ്ങള്ക്ക്ം ഉത്തരവാദികളെന്നും തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തില്‍ സൗഹൃദം വീണ്ടെടുത്ത് ഒത്തൊരുമയോടെ മുന്നോട്ട് പോവണമെന്നും അദ്ദേഹം ഉണര്ത്തി . പക്ഷെ ഈ സൗഹൃദം മറ്റൊരു സമുദായക്കാരന്റെ ആരാധനാലയങ്ങളില്‍ പോയി ആരാധിച്ചോ മറ്റൊരുത്തന്റെ ആരാധനകള്‍ അനുകരിച്ചോ അല്ല മറിച്ച് ഓരോരുത്തന്റെയും വിശ്വാസങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള പരസ്പര സഹവര്ത്തിോത്തമാണ്. മറിച്ചുള്ള അനുകരണവും കാട്ടിക്കൂട്ടലുകളും പരിഹാസവും അതിക്രമവുമാണ്.
ഇസ്‌ലാമിന്റെ സന്ദേശവാഹകന്‍ മുഹമ്മദ് നബി(സ) യുദ്ധ വേളകളില്‍ മറ്റു സമുദായങ്ങളില്‍ നിന്ന് മേലങ്കി കടം വാങ്ങിയിരുന്നതും വ്യാപാര ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നതും അന്യമതസ്ഥരുടെ ആരാധനാലയങ്ങള്ക്ക്ി സംരക്ഷണം നല്കി്യിരുന്ന നിരവധി മുസ്‌ലിം നേതാക്കളെുടെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രപുരോഗതിക്കും രാജ്യ നന്മക്കും മനുഷ്യ സമൂഹത്തെിന്റെ ഒന്നടങ്കം നന്മയും ലക്ഷ്യം വെച്ച് കൊണ്ട് പ്രവാചകര്‍ കാണിച്ച് മാര്ക്ഷ നിര്ദ്ദേ ശങ്ങള്‍ അദ്ദേഹം വിവരിച്ചു. മനുഷ്യര്‍ ഒരു പിതാവിന്റേയും മാതാവിന്റേയും സന്തതികളാണെന്ന വിശുദ്ധ ഖുര്ആചനിക വചനം തന്നെ ആദ്യന്തികം സഹവര്ത്തി ത്തവും സ്‌നേഹവും സമൂഹത്തിന്റെ പരസ്പര സൗഹൃദ അനിവാര്യതയും സൂചിപ്പിക്കുന്നു.
സമുദായങ്ങള്ക്കികടയിലും അക്രമത്തെ ആരും പ്രേരിപ്പിക്കുന്നില്ല. ഓരോരുത്തരുടേയും ആശയങ്ങള്‍ വ്യത്യസ്തമാവുമ്പോല്‍ വേര്തിിരിഞ്ഞ് പ്രവര്ത്തിവക്കുന്നുണ്ടാവും. അതിന്റെ പേരില്‍ പരസ്പരം അതിക്രമം നടത്തരുത്. മറ്റൊരുത്തനെ പ്രയാസത്തിലാക്കുന്നത് അക്രമം തന്നെയാണ്. സംഘടനകള്‍ പരസ്പരം അച്ചടക്ക നടപടികള്‍ സ്വീകരിച്ചേക്കാം. പക്ഷെ തന്റേതല്ലാത്ത ഗ്രൂപ്പുകളൊക്കെ നശിക്കണമെന്ന് പ്രവണത അക്രമമാണ്. അക്രമം നടത്തുന്നവര്ക്കെ തിരെ ന്യായമായാണ് പ്രതികരിക്കേണ്ടത്. മറിച്ച് അക്രമം നടത്തുന്നവര്ക്കെ തിരെ സ്വയം നടപടികളെടുക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. കോടതിയും നിയമവ്യവസ്ഥയും നിലനില്ക്കുമന്ന രാജ്യത്ത് അക്രമങ്ങള്ക്കെ തിരെ കോടതിയെയാണ് സമീപിക്കേണ്ടത്. പകരം സ്വയം പ്രതിരോധവും പ്രതിരോധസേനയും ഉണ്ടാക്കുന്നതും പ്രതിരോധിക്കുന്നതും ഭീകരവാദമാണെന്നും ഭീകര വാദത്തെ ഇസ്‌ലാാം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സേതു മാധവന്‍ (നവോദയ), ശ്രീജിത്ത് (ഒ.ഐ.സി.സി) ഡോക്ടര്‍ കെ. എം. മുഹമ്മദ് പുളിക്കല്‍ (എം.ഐ.എസ് ) മുജീബ് ഏ.ആര്‍ നഗര്‍, അബദുറഹ്മാന്മളാഹിരി, മുഹ്‌സിന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. കേരള മുന്മുുഖ്യമന്ത്രിയും കോണ്ഗ്ര സ് നേതാവുമായ കെ.കരുണാകരന്റെ വിയോഗത്തില്‍ ഐ.സി.എഫ് അനുശോചനം രേഖപ്പെടുത്തി അബ്ദുല്‍ ഖാദിര്‍ തിരുനാവായ സ്വാഗതവും അബ്‌റബ്ബ് ചെമ്മാട് നന്ദിയും പറഞ്ഞു.
by Musthafa K.T Peruvelloor
Subscribe to:
Post Comments (Atom)
1 comment:
Masha Allah................
it was a ncie programme.
Post a Comment