WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Sunday, February 26, 2012

പ്രവാചകന്റെ വാക്കുകളും തിരുശേഷിപ്പുകളും


മുഹമ്മദ്‌ നബി (സ)യുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ ഉയര്ത്തു ന്ന വിവാദങ്ങള്‍ അടിസ്ഥാന രഹിതവും അനാവാവശ്യവുമാണ്.തിരുകേശം ഉള്പ്പെേടെയുള്ള ആസാറുകളെ കൊണ്ട് ബറകത്ത് എടുക്കുന്നത് , അവയെ ആദരിക്കുന്നത് മുസ്ലിംകളുടെ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ് .മത വിഭാഗങ്ങള്‍ക്കെല്ലാം വിശ്വാസപരമായി ഇത്തരം ചില സ്വകാര്യതകള്‍ കാണാനാകും .മരിച്ചയാളിന്റെ ചിതാഭസ്മം ഹൈന്ദവ ദര്ശനം അനുസരിച്ച് പാവനമാണ്.വ്യക്തിയോട് കാണിച്ചിരുന്നതിലും ആദരവോടെയാണ് ഈ ഭൌതിക ശേഷിപ്പ് കൈകാര്യം നദിയിലോ കടലിലോ നിമജ്ജനം ചെയ്യുന്നതും.വെറും ചാരമായി ഇതിനെ കാണുന്നതോ വിശ്വാസപരമായ ഈ ചടങ്ങുകളുടെ യുക്തിയും ന്യായവും പരിശോധിക്കുന്നത് ശരിയല്ല. ക്രൈസ്തവര്‍ ക്കിടയിലെ മാമോദീസ ചടങ്ങുകള്‍ പൊതു ചര്ച്ച് യായത് അല്പം മുമ്പാണ്. പൊതു ബോധത്തിന്റെയും യുക്തി ചിന്തയുടെയും പേരില്‍ മതപരമായ ഇത്തരം വിശ്വാസ കാര്യങ്ങള്‍ ചികഞ്ഞിട്ടു വിവാദമാക്കുന്നത് അനാരോഗ്യമായ പ്രവണതയാണ് .പ്രവാചകന്റെ തിരുശേഷിപ്പ് സംബന്ധിച്ചും ഇതേ ആശയമാണ് സുന്നികള്ക്ക് പങ്കു വെക്കാനുള്ളത് . സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപെട്ട ഇസ്ലാമിക്‌ ബാങ്കിംഗ് ഉള്പ്പ ടെ പൊതു സമൂഹവുമായി സംവദിക്കുന്ന നിരവധി ആശയങ്ങള്‍ ഇസ്ലാമില്‍ ഉണ്ട് .പൊതു നന്മകള്‍ ഉദ്ദേശിച്ചു ഇത്തരം സംവാദങ്ങള്‍ ആകാവുന്നതുമാണല്ലോ . ഒരു വിഷയത്തില്‍ ഇടപെടലുകള്‍ ഉചിതമാകുന്നത് അത് കൊണ്ട് സമൂഹത്തില്‍ ഗുണ ഫലങ്ങള്‍ ലഭിക്കുമെന്കില്‍ മാത്രമാണ് .വിശുദ്ധഖുര്ആ‍നും തിരുസുന്നത്തുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ പൊതു പ്രവര്ത്തികര്‍ ഇടപെടുന്നത് കൊണ്ട് സമൂഹത്തിനു വിശേഷിച്ച് ഒരു നന്മയും കിട്ടാനില്ല .ഒരു തീര്പ്പും ഉണ്ടാകാനും പോകുന്നില്ല .ഈ വിവാദം ജമാഅത്തെ ഇസ്ലാമിയുടെയും മറ്റും ഹിഡന്‍ അജണ്ടയാണ് . ചിലര്‍ അതില്‍ കഥയറിയാതെ വീണു പോയതാണ് .പൊതു പ്രവര്ത്തീകര്‍ ഇതില്‍ ഇടപെടേണ്ട എന്ന് കാന്തപുരം പറഞ്ഞതിന്റെ താല്പര്യം ഇത് മാത്രമാണ് . ഏകദൈവ വിശ്വാസം , പ്രവാചകരിലും വേദങ്ങളിലുമുള്ള വിശ്വാസം തുടങ്ങി മതത്തിന്റെ മൌലികാശയമല്ല തിരുശേഷിപ്പുകള്‍ സംബന്ധിച്ചുള്ളത് .അത് വിശ്വാസ കാര്യങ്ങളുടെ വിശദാംശങ്ങളില്‍ പെട്ടതാണ്.മൌലിക കാര്യങ്ങളില്‍ മതം ഓരോ വിശ്വസിയെയും നിര്ബങന്ധിക്കും. വീഴ്ചകളും വൈകല്യങ്ങളും വിചാരണ ചെയ്യപ്പെടും .വിധി വിലക്കുകളുടെ കാര്യമാണത്. തിരുശേഷിപ്പുകള്‍ ഈ ഇനത്തില്‍ വരുന്നതേയില്ല .തിരുശേഷിപ്പുകളുടെ കാര്യത്തില്‍ മതം ഒരു വിശ്വാസിയെയും നിര്ബ്ന്ധിക്കുന്നില്ല. തിരുശേഷിപ്പുകളെ മാനിക്കാം .വിട്ടുനില്ക്കാം .എന്നാല്‍ നിഷേധിക്കാനോ തള്ളിപറയാനോ പാടില്ല .മത നിന്ദയാകും .വിശ്വാസത്തില്‍ നിന്ന് തന്നെ പുറത്ത്‌ പോകാന്‍ കാരണമാകുകയും ചെയ്യാം. ഏഴു വര്ഷവത്തോളമായി കാരന്തൂര്‍ മര്ക സില്‍ തിരുകേശമെത്തിയിട്ടു..എല്ലാ വര്ഷ വും ഇത് സംബന്ധിച്ച ചടങ്ങുകള്‍ നടക്കാറുണ്ട് .സംഘടനാ കാര്യത്തില്‍ പ്രവര്ത്.ാകര്ക്ക് കര്ശരന നിര്ദ്ദേങശങ്ങള്‍ നല്കാിറുണ്ട് .എങ്കില്‍ ഇക്കാര്യത്തില്‍ പ്രവര്ത്പ്കരെ പോലും നിര്ബ‍ന്ധിക്കാറില്ല.താല്പര്യമുള്ളവരുടെ ശ്രദ്ധക്ക് വേണ്ടി മാത്രം പൊതു അറിയിപ്പ് നല്കും്. ജമാഅത്തെ ഇസ്ലാമിയും അവരുടെ പത്രവുമാണ് വിഷയം വിവാദമാക്കിയത്. മതപരമായും സാമൂഹികമായും അനുദിനം ഒറ്റപെട്ട് കൊണ്ടിരിക്കുന്ന ഈ കക്ഷി ക്ക് പിടിച്ചു നില്ക്കാന്‍ ഇത്തരം അനാവശ്യ വിവാദങ്ങള്‍ ആവശ്യമുണ്ട് .പൊതു സമൂഹം ഇത് തിരിച്ചറിയണം .മതപരമായോ സാമ്പത്തികമായോ സമൂഹം ചൂഷണത്തിനിരയാകുന്നുണ്ടെങ്കില്‍ അതില്‍ ഇടപെടാന്‍ ആര്ക്കും അവകാശമുണ്ട് . തിരുകേശം സംബന്ധിച്ച് എന്ത് ചൂഷണം ആണ് നടക്കുന്നത് എന്ന് വിമര്ശകകര്‍ വെളിപെടുത്തണം.ലക്ഷ കണക്കിന് വിശ്വാസികളാണ് തിരുകേശമിട്ട പുണ്യ ജലം മര്ക്സില്‍ നിന്നും സ്വീകരിച്ചത് . കഴിഞ്ഞ വര്ഷം മുതല്‍ ആധുനിക രീതിയില്‍ ബോട്ടിലിംഗ് ചെയ്താണ് ഇത് വിതരണം ചെയ്തത് .കുപ്പിയുടെ വിലയായിട്ടു പോലും ഒരാളില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. പുണ്യ ജലം വിറ്റ് കാശുണ്ടാക്കുന്നു എന്ന് ആഘോഷമായി ഒരു വിഭാഗം വ്യാജം പ്രചരിപ്പിച്ചാല്‍ എന്ത് ചെയ്യും.?പണം കൊടുത്ത് വാങ്ങി എന്ന് അവകാശപെടുന്ന ഒരാളെ എങ്കിലും വിമര്ശ്കര്‍ കൊണ്ട് വരട്ടെ.മുപ്പത്തിനാല് വര്ഷം കൊണ്ട് കോടികളുടെ പ്രവര്ത്ത നം മര്ക‍സ്‌ നടത്തിയിട്ടുണ്ട് .അതൊന്നും തിരുകേശത്തിന്റെ പിന്ബലത്തിലല്ല .വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ സ്ഥാപനം നടത്തുന്ന പ്രവര്ത്തറങ്ങളില്‍ വിശ്വാസമുള്ള പൊതു ജനങ്ങള്‍ നല്കി്യ സംഭാവനകള്‍ ആണ് .





മസ്ജിദുല്‍ ആസാര്‍ സംബന്ധിച്ച ആക്ഷേപങ്ങളും അടിസ്ഥാന രഹിതമാണ്. രാജ്യത്തിന്റെയും മത ത്തിന്റെയും എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാകും മസ്ജിദു നിര്മി്ക്കുക .തീര്ത്തും സുതാര്യമായിട്ടാണ് ഇതിനുള്ള ഫണ്ട് സ്വീകരിക്കുന്നത് . നിര്മി്തി സംബന്ധിച്ച സകല വിവരങ്ങളും തെര്യ പ്പെടുത്തിയിട്ടാണ് ജനസേവനം നടത്തുന്നത് .ആരെയും തെറ്റിധ്ധരിപ്പിച്ചോ കബളിപ്പിച്ചോ പണം കൈപറ്റിയിട്ടില്ല. അങ്ങിനെ ആര്ക്കെയങ്കിലും തോന്നിയാല്‍ തിരിച്ചു നല്കാംി എന്നറിയിചിട്ട് ഒരാള്‍ പോലും രംഗത്ത് വന്നിട്ടില്ല . ചൂഷണം നടന്നെകില്‍ ഒരു ചൂഷകന്‍ വേണം. തട്ടിപ്പ് ഉണ്ടായെങ്കില്‍ അതിനു ഒരു ഇര വേണം .അന്തസ്സുണ്ടെങ്കില്‍ വിമര്ശംകര്‍ തെളിവ് കണ്ടു വരട്ടെ. ഒന്നും രണ്ടും കോടിയുടെ വാഹങ്ങളും അഞ്ചും പത്തും കോടിയുടെ വീടുകളും ഉപയോഗിക്കുന്ന സമൂഹത്തില്‍ കോടികളുടെ മസ്ജിദു സ്വാഭാവികമാണ്. ഇതിനെതിരെ ശബ്ടിക്കുന്നവര്‍ നാടിനു വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ ഒന്നും ചെയ്യാന്‍ തയ്യാറല്ല. മസ്ജിദ്‌ മാത്രമല്ല സുന്നികള്‍ നിര്മിടക്കുന്നത് .കഴിഞ്ഞ ഒരു വ്യാഴ വട്ടം കൊണ്ട് കോടികളുടെ ഇന്വൊസ്റ്റ്‌മെന്റ് ആണ് ഈ പ്രസ്ഥാനം പൊതു വിദ്യാഭ്യാസരംഗത്ത് മാത്രം നടത്തിയത്. എല്‍.കെ ജി മുതല്‍ പ്ളസ്ടു വരെയുള്ള നൂറു കണക്കിന് ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ കാര്യമാണിത് .ലക്ഷകണക്കിനു വിദ്യാര്ഥി്കളാണ് ഇവിടെ പഠിക്കുന്നത് .ആയിരക്കണക്കിന് പേര്ക്കാ ണ് തൊഴില്‍ ലഭിച്ചത് .ഇതിലേറെ വരും മദ്രസകള്‍ .കൂടാതെയുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം.ചരിത്ര പരമായ കാരണങ്ങളാല്‍ പിന്നോക്ക്കം പോയ ഒരു ജനതയെ പൊതു ധാരക്കൊപ്പം എത്തിക്കാനുള്ള ഈ ശ്രമങ്ങള്ക്കി ടയില്‍ അലോസരമുണ്ടാക്കുന്നവരുടെ താല്പര്യം വേറെയാണ് അത് നടക്കാന്‍ പോകുന്നില്ല .





തിരുകേശത്തിനു യാതൊരു മാഹാത്മ്യവുമില്ലെന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാടില്‍ ഒരു പുതുമയുമില്ല. പ്രവാചകന്‍ സാധാരണ മനുഷ്യന്‍ ആണെന്നാണ്‌ ജമാഅത്തെ മതം. സാധാരണ മനുഷ്യന്റെ കേശം സാധാരണം എന്ന് വാദിച്ചു പറയുന്നതെന്തിനാണ്..?ഇസ്ലാമില്‍ പ്രവാചകന്മാര്‍ അസാധാരണ ക്കാരാണ് .അവരുമായി ബന്ധപെട്ട സകലതിനും മഹ്ത്വമുണ്ട് .പ്രവാചകന്റെ ശേഷിപ്പുകളല്ല വാക്കുകളാണ് പരിഗണിക്കേണ്ടത് എന്ന് പറഞ്ഞാല്‍ അതും ശരിയാണ് . ഹജ്ജത്തുല്‍ വദാഇല്‍ തല മുണ്ഡനം ചെയ്ത ശേഷം ബറകത്തിനു വേണ്ടി സൂക്ഷിക്കാന്‍ അത് ജനങ്ങള്ക്കി്ടയില്‍ വിതരണം ചെയ്യാന്‍ കല്പ്പിച്ചത് പ്രവാചകന്‍ തന്നെയാണ്.ആ വാക്കുകള്‍ ആണ് സുന്നികള്‍ അനുസരിക്കുന്നത്.നിസ്കാരവും ഹജ്ജും സകാത്തും നിയമമാകുന്നത് ഏതു പ്രമാങ്ങളുടെ പിന്ബലത്തിലാണോ അതെ പ്രമാണമായ ബുഖാരിയിലും മുസ്ലിമിലുമാണ് (ഹദീസ്‌ ഗ്രന്ഥങ്ങള്‍ ) തിരുശേഷിപ്പുകള് സംബന്ധിച്ചുള്ള കല്പനകള്‍ ഉള്ളത്. ജമാഅത്തെ ഇസ്ലാമിക്ക് ബുഖാരി കൊണ്ട് നിസ്കാരം നിയമമാകുകയും തിരുകേശം മലിനമാവുകയും ചെയ്യുന്നത് വിശ്വാസ വ്യതിയാനം കാരണമാണ് . അവര്‍ വെറുമൊരു ഭൌതീക രാഷ്ട്രീയ പാര്ട്ടി മാത്രമാണ് . മത രാഷ്ട്ര വാദത്തിനു പാകത്തില്‍ മതത്തെ പാകപ്പെടുത്തുകയാണവരുടെ ലക്‌ഷ്യം. ഇത് ആപത്കരമായ പ്രവണത യാണ് .പത്ത് എഴുപതു കൊല്ലമായി ഇവര്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന കുറെ മത വിരുദ്ധ ആശയങ്ങളുണ്ട്. തിരുശേഷിപ്പ് സംബന്ധിച്ച് ഉള്ളതും അതില്‍ പെട്ടതാണ്.പൊതു സമൂഹത്തിന്റെ പേരില്‍ ഇത് വേര് പിടിപ്പിക്കാനുള്ള പാഴ് ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് .അത് വിലപ്പോവില്ല .തിരുകേശം സംബന്ധിച്ച വിശ്വാസവും ആചാരവും തീര്ത്തുംപ്രാമാണികമാണ് ..മര്‍കസ്‌ സൂക്ഷിച്ച തിരുകേശത്തിനു മതിയായ രേഖകള്‍ ഉണ്ട് .താല്പര്യമുള്ളവര്ക്ക് പരിശോധിക്കാം എന്നറിയിച്ചിട്ടു ഇത് വരെ ഒരു വിമര്ശതകനും വന്നിട്ടില്ല . തിരുശേഷിപ്പുകള്‍ കത്തിച്ചോ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയോ മാത്രമേ സ്വീകരിക്കാവൂ എന്നൊരു നയം ഇസ്ലാമില്‍ ഇല്ല .മതത്തിലെ ഒരു പ്രമാണവും അങ്ങിനെ നിര്ദ്ദേ്ശിക്കുന്നുമില്ല.പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നുകയില്ല എന്ന് ഹദീസില്‍ ഉണ്ട് . പരിശോധിചു ഉറപ്പു വരുത്ത്തിയാലെ ഇത് വിശ്വസിക്കൂ എന്ന് ജമാഅത്തുകാര്‍ പറയുമോ...?ഹജറുല്‍ അസ് വദും സംസം ജലവും പവിത്രമാണ് .ഇത് പരിശോധിച്ച് ഉറപ്പയലെ അംഗീകരിക്കു എന്ന് പറയുമോ ..?ഇത് ജമാഅത്തിന്റെ പുത്തന്‍ തൌഹീദ് ആണ്.സുന്നികള്‍ എന്ന് പറയുന്ന ചിലര്‍ അതില്‍ വീണു പോയിട്ടുണ്ട് .അവരിലെ ചില ആവേശക്കാരുടെ ബഹളം മാത്രമാണത് .സൂക്ഷ്മതയുള്ള പണ്ഡിതന്മാരും പടച്ചവനെ ഭയമുള്ള ധാരാളം അണികളും സമുദായത്തിലെ സാധാരണക്കാരായ ജനങ്ങളും ഇവിഷയത്തില്‍ സത്യത്തിനൊപ്പമാണ്.തിരുകെശത്തിന്റെ പേരില്‍ മസ്ജിദു നിര്മി ക്കുന്നത് ഇസ്ലാമില്‍ ഒരു നിയമത്തിനും എതിരല്ല. വിമര്ശംം ഉന്നയിക്കുന്നവര്‍ ചെയ്യേണ്ടത് മതത്തിലെ ഏതു നിയമം അനുസരിച്ച് ആണ് ഈ നിര്മി.തി തെറ്റാവുക എന്ന് വെളിപ്പെടുത്തുകയാണ് .അറിയപ്പെടുന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്ത് അറുപതിലേറെ രാജ്യങ്ങളില്‍ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ട് .ഈ ജിപ്തിലെ ഹുസൈന്‍ മസ്ജിദു , ചിക്കാഗോയില്‍ ജാമിയ മസ്ജിദ്‌ ,കാശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദുതുടങ്ങിയവ ഉദാഹരണം.മസ്ജിദില്‍ സൂക്ഷിക്കാമെങ്കില്‍ സൂക്ഷിക്കാന്‍ വേണ്ടി മസ്ജിദ്‌ ഉണ്ടാക്കുന്നതില്‍ എവിടെയാണ് തെറ്റ് ? മറ്റു ചില തിരുശേഷിപ്പുകള്‍ കൂടി സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത് കൊണ്ടാണ് നിര്ദിചഷ്ട മസ്ജിദിനു മസ്ജിദുല്‍ ആസാര്‍ എന്നാ പേര് നല്കാ്ന്‍ തീരുമാനിച്ചത് . മസ്ജിദു വിശ്വാസികള്ക്ക്ജ പ്രാര്തരന നിര്വദഹിക്കാന്‍ ഉള്ളത് ആണ് .മസ്ജിദി നോട് ചേര്ന്നു നിര്മി്ക്കുന്ന ഹെറിറ്റേജ് മ്യൂസിയത്തിലാണ് തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നത് .ധന സമ്പാദനത്തിനു വേണ്ടിയാണ് മസ്ജിദു നിര്മിിക്കുന്നത് എന്ന പ്രചാരണം അതിശയകരമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആതുരാലയങ്ങളോ ആദായമാര്ഗ്ഗങ്ങളാക്കമെന്നു പറഞ്ഞാല്‍ ഉള്ക്കൊനള്ളാം. മസ്ജിദുകള്‍ എങ്ങിനെ യാണ് വരുമാന മാര്ഗ്മാവുക ..?പ്രാര്ഥ്നക്ക് വരുന്നവരില്‍ നിന്നും നയാ പൈസ വാങ്ങാന്‍ വകുപ്പ് ഇല്ല. എന്നാല്‍ നടത്തിപ്പിന് വേണ്ടി മാസന്തം വന്തുൈക ചിലവഴിക്കുകയും ചെയ്യണം. വഖഫ്‌ സ്വത്തുക്കളോ സ്ഥിര വരുമാനങ്ങളോ ഇല്ലാത്ത മഹല്ല് ജമാഅത്തുകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചെറുത്‌ അല്ല .നാട്ടുകാര്‍ നിര്മി്ച്ച പള്ളിയുടെ പേററന്റ് സ്വന്തം ഓഫീസിലിരുന്നു അവകാശ പെടുന്നവര്ക്ക് ഇത് മന്സിലാവുകയില്ല .ഇത് പറയുന്നവര്ക്ക്ല അനുഭവങളില്ല .സൂചിപ്പിച്ചത് പോലെ ലോകത്തിന്റെ നനാഭാഗത്ത് ആയി നിരവധി രാജ്യങ്ങളില്‍ പ്രവാചക തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ട് .ഈജിപ്ത് ,തുര്ക്കി ,അമേരിക്ക , ബ്രിട്ടന്‍ ,സുഡാന്‍ ,പാക്കിസ്ഥാന്‍ ,ഇന്ത്യയിലെ തന്നെ പല പ്രദേശങ്ങളിലും ഇവിടങ്ങളിലെല്ലാം ഇത് സംബന്ധിച്ച ചടങ്ങുകള്‍ നടക്കാറുമുണ്ട് .പതിനായിരങ്ങള്‍ ആണ് ഈ പരിപാടിയില്‍ സംബധിക്കുന്നത് .ഇവിടെയൊന്നും സനദിന്റെയും പരീക്ഷണത്തിന്റെയും യാതൊരു വിവാദവും ഇന്നോളം നടന്നിട്ടില്ല .ഇവിടെ ഇത് ജമാഅത്തെ ഇസ്ലാമിയുടെയും മറ്റു പുത്തന്‍ പ്രസ്ഥാനക്കരുടെയും ഹിഡന്‍ അജണ്ട യാണ് . ആത്മീയ വിഷയങ്ങള്‍ വരുമ്പോള്‍ ഭൌതിക പ്രസ്ഥാനം എന്നും എത്തിസ്റ്റുകള്ക്കൊ പ്പമാണ് നിലകൊണ്ടത്. മതരാഷ്ട്രീയമാണ് ഇവരുടെ താല്പര്യം .വിശ്വാസികളും പൊതു സമൂഹവും ഇത് തിരിച്ചറിയണം .രാജ്യത്തിനു തന്നെ അഭിമാനമാകാന്‍ പോകുന്ന ഈ സംരംഭത്തിനു എല്ലാവരുടെയും സഹായവും സഹകരണവും ആണ് വേണ്ടതു

Thursday, November 24, 2011

Wednesday, July 13, 2011

കേശപൂജ അനിസ്‌ലാമികം: പത്തപ്പിരിയം അബ്ദുല്‍ റശീദ് സഖാഫി



ജിദ്ദ: കേശം ആരുടേതായാലും അത് പൂജക്കെടുക്കുന്നത് കടുത്ത തെറ്റാണെന്നും വ്യക്തിപൂജയും വസ്തുപൂജയും ഇസ്‌ലാമിന് വിരുദ്ധമാണെന്നും കാരക്കുന്ന് ഫലാഅ് മുഖ്യകാര്യദര്‍ശിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ പത്തപ്പിരിയം അബ്ദുല്‍ റശീദ് സഖാഫി പറഞ്ഞു. ജിദ്ദ ഐ.സി.എഫ്. നവോത്ഥാന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പണ്ഡിത ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുമൊരു കല്ലായ ഹജറുല്‍ അസ്‌വദ് ഇസ്‌ലാം വിശ്വാസപ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കപ്പെട്ടതും വിശുദ്ധ കഅബയുടെ ഒരു ഭാഗത്ത് പ്രത്യേകം സ്ഥാപിച്ചതുമാണ്. അതിനെ ചുംബിക്കുകയും തൊട്ട് ബറക്കത്തെടുക്കുകയും അതിനെ സാക്ഷിയാക്കി പുണ്യം തേടലും പ്രവാചകരുടെ കാലം തൊട്ടേ നടന്നു വരുന്നതുമാണ്. കല്ലുകള്‍ കൊണ്ടാണ് കഅബാലയം നിര്‍മ്മിച്ചതെങ്കിലും അതിനെ ആദരിച്ചു കൊണ്ട് സ്വര്‍ണ്ണപ്പകിട്ടാര്‍ന്ന പട്ടിനാല്‍ നിര്‍മ്മിച്ച പുതപ്പ് കൊണ്ട് മൂടുന്നതും പനിനീര്‍ കലര്‍ത്തിയ സംസം കൊണ്ട് ബഹുമാനാദരവുകളോടെ കഴുകുന്നതും അതിനെ പൂജിക്കലല്ല. കാലങ്ങളായി നടന്നുവരുന്ന ഈ കര്‍മ്മങ്ങളെ പൂജാകര്‍മ്മങ്ങള്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് കടുത്ത തെറ്റാണ്.

കഅബയില്‍ ഹജറുല്‍ അസ്‌വദ് സ്ഥാപിച്ചതിനെ പ്രതിഷ്ഠ എന്ന് വിളിക്കല്‍ അതിനെ അവഹേളിക്കലാണ്. തിരുനബിയുടെ തിരുശേഷിപ്പുകള്‍ ബഹുമാനാദരവുകളോടെ ആരെങ്കിലും സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിനെ പരിഹസിക്കുന്നത് ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോവാന്‍ കാരണമായേക്കും. ആര്‍ക്കെങ്കിലും അത് തിരുനബിയുടേതല്ലെന്ന് സംശയമുണ്ടെങ്കില്‍ മാറി നില്‍ക്കാം. പക്ഷെ തിരുനബിയുടേത് തന്നെ എന്ന് വിശ്വസിച്ച് ആദരിക്കുന്നവരെ കേശപൂജകരായും തിരുനബിയോടുള്ള സ്‌നേഹത്തിന്റെ പേരില്‍ അത് സൂക്ഷിക്കുന്നവരെ ആത്മീയ വാണിഭക്കാരായും അത് സൂക്ഷിക്കുന്ന മസ്ജിദിനെ കേശപ്രതിഷ്ഠാലയമായും വിമര്‍ശിക്കുന്നത് അനിസ്‌ലാമികവും യുക്തി രഹിതവുമാണ്. സൗദിയില്‍ മാത്രമല്ല ലോകത്ത് പലയിടങ്ങളിലും ഇസ്‌ലാമിക ചിഹ്‌നങ്ങള്‍ ബഹുമാനാദരവുകളോടെ നിലനില്‍ക്കുന്നുണ്ട്. അവക്ക് നല്‍കുന്ന ബഹുമാനത്തെ ആരും പൂജ എന്ന് പറയാറില്ല. ഇനി ആരെങ്കിലും അവയെ ആരാധിക്കുകയോ ദൈവമായി വിശ്വസിക്കുകയോ ചെയ്താല്‍ അവരെ മുസ്‌ലിംകള്‍ എന്നാരും പറയാറില്ല. മുസ്‌ലിംകള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാണ്. കേശമായാലും വ്യക്തിയായാലും മറ്റെന്തിനെ ആരാധിച്ചാലും ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുന്നതുമാണ്. മാത്രമല്ല അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുസ്‌ലിംകളെ കേശപൂജകരാക്കുന്നവരും ആത്മീയ വാണിഭക്കാരായി ആക്ഷേപിക്കുന്നവരും അത്തരം പ്രവര്‍ത്തികളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സയ്യിദ് ഹബീബുല്‍ ബുഖാരി അധ്യക്ഷം വഹിച്ചു. അബ്ദുല്‍ മജീദ് സഖാഫി സ്വാഗതവും മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.

മക്കയില്‍ വാഹനാപകടം : ഇന്ത്യക്കാരനടക്കം ഒമ്പതു പേര്‍ മരിച്ചു


മക്ക: അല്‍നൂര്‍ ഹോസ്പിറ്റലിലെ തൊഴിലാളികളുമായി യാത്ര ചെയ്യുകയായിരുന്ന മിനിബസ്സും സ്വദേശി കുടുംബം സഞ്ചരിച്ച ജി.എം.സി വാനും കൂട്ടിയിടിച്ച് ഇന്ത്യക്കാരനടക്കം ഒമ്പതു പേര്‍ മരിച്ചു. 24 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികള്‍ താമസസ്ഥലമായ ഉത്തൈബിയയില്‍ നിന്നും അസീസിയയിലുള്ള അല്‍നൂര്‍ ഹോസ്പിറ്റലിലേക്ക് വരുമ്പോഴായിരുന്നു അപകടം. സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന ജി.എം.സി വാനിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ചവരില്‍ നാല് പേര്‍ സ്വദേശി കുടുംബത്തില്‍പ്പെട്ടവരും നാല് പേര്‍ പാക്കിസ്ഥാനികളും ഒരാള്‍ ഇന്ത്യക്കാരനുമാണ്. മലയാളികളാരും അപകടത്തില്‍പ്പെട്ടിട്ടില്ല. ലക്‌നൗ സ്വദേശിദാനിസാണ് മരിച്ച ഇന്ത്യക്കാരന്‍.
തലാല്‍, വര്‍ക്കാന്‍, സര്‍ജീന്‍, മുഹമ്മദലി, അലി അസ്‌കര്‍, എന്നിവരാണ് മരിച്ച പാക്കിസ്ഥാനികള്‍. മൃതദേഹങ്ങള്‍ കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ അല്‍നൂര്‍ ഹോസ്പിറ്റല്‍, കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.

with Prince

പത്രപ്രവര്‍ത്തനം മഹത്തായ സാമൂഹ്യ പ്രവര്‍ത്തനം: അബു ഇരിങ്ങാട്ടിരി



ജിദ്ദ: സമൂഹത്തിലെ ശക്തമായ ഇടപെടല്‍ വഴി പത്രപ്രവര്‍ത്തകര്‍ മഹത്തായ സാമൂഹ്യ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പ്രമുഖ എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടിരി. സാഹിത്യ കൃതികളിലൂടെ സമൂഹത്തെ ഉദ്ധരിക്കുകയെന്ന പഴയ കാലം മാറി ആ ദൗത്യം പത്ര മാധ്യമങ്ങള്‍ ഏറ്റെടുത്തുവെന്നുള്ളത് അഭിനന്ദനാര്‍ഹമാണ്. സാഹിത്യ കൃതികളിലൂടെയുള്ള ഇടപെടലുകളുടെ ഫലം ലഭിക്കാന്‍ ഏറെ സമയമെടുക്കുമെന്നും എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളുടെ ആരോഗ്യകരമായ മല്‍സരം മൂലം ഇത്തരത്തിലുള്ള സാമൂഹ്യ ഇടപെടലുകള്‍ക്ക് പെട്ടെന്ന് ഫലം കാണുന്നുണ്ടെന്നും അബു ഇരിങ്ങാട്ടിരി വൃക്തമാക്കി. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല നിരൂപകരുടെ കടമയാണ് പത്രപ്രവര്‍ത്തകര്‍ നിര്‍വ്വഹിക്കേണ്ടത്. അതിലൂടെ സാഹിത്യവും വളരും. പ്രവാസ ജീവിതം നയിക്കുന്ന എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഒരേ സമയം വിവിധ ജോലികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്. ജോലി, പത്രപ്രവര്‍ത്തനം, കുടുംബം തുടങ്ങിയവയെ ഒന്നിപ്പിച്ചുകൊണ്ടുപോകുന്നതോടൊപ്പം സാമൂഹ്യ രംഗത്തും അവര്‍ സാന്നിധ്യമറിയിക്കുന്നു.

ഗള്‍ഫ് ജീവിതത്തിന്റെ നല്ല മുഖങ്ങള്‍ മലയാളത്തിലെ വായനക്കാര്‍ക്കെത്തിക്കാനാണ് ഇപ്പോള്‍ പണിപ്പുരയിലുള്ള തന്റെ നോവലിലൂടെ ശ്രമിക്കുന്നതെന്ന് നോവല്‍, ചെറുകഥാ വിഭാഗങ്ങളിലായി എട്ട് കൃതികളുടെ കര്‍ത്താവായ അബു ഇരിങ്ങാട്ടിരി പറഞ്ഞു. ഗള്‍ഫ് ജീവിതം നയിക്കുന്ന ബെന്യാമിന്റേയും മുസഫര്‍ അഹമ്മദിന്റേയുമൊക്കെ കൃതികള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചതിലൂടെ പ്രവാസി എഴുത്തുകാരനോടുണ്ടായിരുന്ന അവഗണനക്ക് വലിയതോതില്‍ കുറവ് വന്നിട്ടുണ്ട്.

'പ്രവാസ സാഹിത്യം' എന്ന പേരിട്ട് രണ്ടാം തരമാക്കി ചിത്രീകരിച്ചിരുന്ന പ്രവണതക്കും ഇന്ന് കുറവ് വന്നിട്ടുണ്ടെന്ന് ഇരിങ്ങാട്ടിരി ചൂണ്ടിക്കാട്ടി. അന്യനാട്ടിലുള്ള സാഹിത്യകാരെ മുമ്പ് പലരും 'പ്രവാസി എഴുത്തുകാര്‍' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിനെ മുസ്ലീം എഴുത്തുകാരന്‍ എന്ന് വിളിച്ചാലുണ്ടാകുന്നതുപോലുള്ള ഒരു ഇകഴ്ത്തല്‍ ആണിവിടെ സംഭവിക്കുന്നത്. അദ്ദേഹം പറഞ്ഞു.

സാഹിത്യവും ജേണലിസവും രണ്ടാണെന്നും ഭാഷകളുടെ വിടവ് സൂക്ഷിച്ച് ഇവ ഒന്നിച്ചുകൊണ്ടുപോകാന്‍ വലിയ പ്രതിഭകള്‍ക്കേ സാധിക്കൂവെന്നും ഉസ്മാന്‍ ഇരുമ്പുഴി ഇക്കാര്യത്തില്‍ മാതൃകയാണെന്നും ചോദ്യോത്തര സെഷനില്‍ ഇരിങ്ങാട്ടിരി വ്യക്തമാക്കി. എഡിറ്റിംഗ് എന്നത് ഒരു കലയാണ്. മുമ്പ് അത് വലിയ പ്രയാസം തന്നെയായിരുന്നു. ഇന്ന് ടൈപ്പ് ചെയ്തുകിട്ടുന്നതുകൊണ്ട് കുറേക്കൂടി സൗകര്യപ്രദമാണ്. എന്നാലും മുഴുവന്‍ ദിവസവും വായിക്കുകയും തിരുത്തുകയും ചെയ്യുകയെന്നത് അനായാസമല്ല. ഇതിനിടെ തന്റെ സ്വകാര്യതകള്‍ പങ്കുവെക്കാനും ഇരിങ്ങാട്ടിരി സമയം കണ്ടെത്തി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് രാഷ്ട്രീയമുണ്ട്, എന്നാല്‍ അന്ധമായ പക്ഷപാതമില്ലെന്ന് ഇരിങ്ങാട്ടിരി പറഞ്ഞു.
മാധ്യമം പത്രത്തിലെ ജോലി വഴിത്തിരിവായെന്നത് സത്യമാണ്. സാഹിത്യമാണ് ഇപ്പോഴും ജേണലിസത്തേക്കാള്‍ ഇഷ്ടം. തന്റെ കൃതികളില്‍ ഒന്നില്‍ പോലും മതങ്ങളെ എതിര്‍ക്കുകയെന്ന ലക്ഷ്യമില്ലായിരുന്നു. പച്ചയായ ജീവിതാനുഭവങ്ങള്‍ വരച്ചിടാനാണ് ശ്രമിച്ചത്. അഞ്ച് കാക്കാമ്മാര്‍ എന്ന തന്റെ കൃതിയിലെ 5 പേരും യഥാര്‍ത്ഥത്തിലുള്ളവരായിരുന്നു. നാട്ടിലെ 5 പേര്‍. ഇവരില്‍ നാല് പേരോടും മരിക്കുന്നതിന് മുന്‍പ് സൗഹൃദം സ്ഥാപിക്കാനായിട്ടുണ്ട്. ഒരാളോട് സാധിച്ചിട്ടില്ല എന്ന ദുഖം ബാക്കി കിടക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഉസ്മാന്‍ ഇരുമ്പുഴി അക്ഷനായിരുന്നു. സെക്രട്ടറി ഖാലിദ് ചെര്‍പ്പുളശ്ശേരി സ്വാഗതം ആശംസിച്ചു. സുല്‍ഫീക്കര്‍ ഒതായി നന്ദി പ്രകാശിപ്പിച്ചു.

Wednesday, June 22, 2011

എ.സുജനപാല്‍ അന്തരിച്ചു


കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.സുജനപാല്‍ (62) അന്തരിച്ചു. രാവിലെ എട്ട് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെത്തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു 13ാം തിയ്യതിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം മുന്‍പു വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാംഗവുമായിരുന്ന അയ്യന്തോള്‍ ബാലഗോപാലന്റെയും ആനന്തലക്ഷ്മിയുടെയും മകനായി 1949 ഫെബ്രവരി 1ന് കോഴിക്കോടായിരുന്നു സുജനപാലിന്റെ ജനനം. കോഴിക്കോട് ദേവഗിരി കോളജ്, ഗുരുവായൂരപ്പന്‍ കോളജ്, ഗവണ്‍മെന്റ് ലോ കോളജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ സുജനപാല്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
കെ.എസ്.യു ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, ഡി.സി.സി ജനറല്‍ സെക്രട്ടറി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, നിര്‍വാഹകസമിതി അംഗം, എ.ഐ. സി. സി അംഗം, കേരള ലൈബ്രറി കൗണ്‍സില്‍ ഗവേണിംഗ് ബോഡി അംഗം, കേരള ലെജിസ്‌ളേറ്റീവ് ലൈബ്രറി കമ്മിറ്റി ചെയര്‍മാന്‍, കേരള ലെജിസ്‌ളേറ്റീവ് അസംബ്ലി ബില്‍സ് ആന്റ് റെസലൂഷന്‍സ് ചെയര്‍മാന്‍, എസ്.കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
1991, 2001 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഒന്നാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2006 ജനുവരിയില്‍ വനംമന്ത്രിയായി. 2006 ല്‍ കോഴിക്കോട് ഒന്നില്‍നിന്നും വീണ്ടും മല്‍സരിച്ചെങ്കിലും എ. ്രപദീപ്കുമാറിനോട് തോറ്റു.
റഷ്യ, ജര്‍മനി, ബള്‍ഗേറിയ, ലബനന്‍, സിറിയ, ഗള്‍ഫ് രാഷ്്രടങ്ങള്‍, ബ്രിട്ടന്‍, ഇൗജിപ്ത്, ഇന്തോനേഷ്യ, സിംഗപ്പുര്‍, ഇറ്റലി, എന്നീ രാഷ്്രടങ്ങള്‍ സന്ദര്‍ശിച്ച സുജനപാല്‍ 1980 ല്‍ സോഫിയയില്‍ ചേര്‍ന്ന ലോകസമാദാന പാര്‍ലമെന്റ്, 1981 ല്‍ ദമാസ്‌കസില്‍ നടന്ന സിറിയ പലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനം, യു.എന്‍ പലസ്തീന്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ 1997 ല്‍ ജക്കാര്‍ത്ത, 1998ല്‍ കയ്‌റോ, 1999 ല്‍ റോമിലും ചേര്‍ന്ന അന്തര്‍ദേശീയ സമ്മേളനങ്ങള്‍ എന്നിവയിലും പങ്കെടുത്തു.
പൊരുതുന്ന പലസുതീന്‍, യുദ്ധസ്മരണകളിലൂടെ ഒരു യാ്രത, ബര്‍ലിന്‍ മതിലുകള്‍, മൂന്നാംലോകം, കറുത്ത ബ്രിട്ടണ്‍ എന്നീ ്രപധാന കൃതികള്‍ ഉള്‍പ്പെടെ പത്തോളം പുസ്തകങ്ങള്‍ സുജനപാല്‍ രചിട്ടുണ്ട്. ഭാര്യ: കെ.പി ജയ്രശി. മക്കള്‍: മനു ഗോപാല്‍,അമൃത.

Wednesday, March 9, 2011

പൊതുമാപ്പ് കഴിയാന്‍ രണ്ടാഴ്ചമാത്രം ബാക്കി. ഹുറൂബുകാര്‍ പെരുവഴിയില്‍




ജാഫറലി പാലക്കോട്,

ജിദ്ദ: നാട്ടിലെ രാഷ്ട്രീയ നേതാക്കളുടേയും സൗദിയിലെ അവരുടെ പോഷക സംഘടനാ ഭാരവാഹികളുടെയും ശ്രദ്ധ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് തിരിഞ്ഞതോടെ ഹതഭാഗൃരായ ഹൂറുബുകാരുടെ കാരൃം പെരുവഴിയിലായി. പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ചമാത്രം അവശേഷിക്കെ തങ്...ങളുടെ കാരൃം സംഘടനകളും നേതാക്കളും മറന്നുപോയതില്‍ നിരാശരാണ് ഹുറുബാക്കപ്പെട്ടവര്‍.
സൗദി അറേബൃയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് അബ്ദുല്ല രാജാവ് പ്രഖൃാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിക്കുന്നത് മാര്ച്ച് 23നാണ്. ഏതാനും ദിവസം മാത്രമെ പൊതുമാപ്പ് അവസാനിക്കാന്‍ ബാക്കിയുള്ളു എങ്കിലും ഇതിനകം ഹജജ് ഉംറ വിസിറ്റിംഗ് വിസയിലെത്തിയവരില്‍ ഭൂരിഭാഗംപേരും നാട്ടിലേക്കുപോയിരുന്നു. എന്നാല്‍ ജോലിചെയ്യാനായി പണം മുടക്കിയും മറ്റും തൊഴില്‍ വിസ സമ്പാദിച്ച് ഇവിടെ എത്തിയവരാണ് തൊഴിലുടമകളാല്‍ ഹുറൂബാക്കിയവരായി സൗദി അറേബൃയുടെ തെരുവില്‍ അലഞ്ഞുതിരിയുന്നത്. ഇവര്‍ വിസ ഏജന്റിന്റെ തട്ടിപ്പിനിരയായി വിസ റദ്ദാക്കിയവരും സ്‌പോണ്സു്ടെ കൊടിയ ക്രുരതയും ശമ്പളം ലഭൃമല്ലാത്തതിന്റെയും പേരില്‍ സഹികെട്ട് ചാടിപോകാന്‍ നിര്ബംന്ധിതരായവരുമാണ്. മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്തൃക്കാരാണ് സൗദി അറേബൃയിലെ വിവിധ പ്രദേശങ്ങളില്‍ നാട്ടില്പോാകാനുള്ള വഴികാണാതെ കഴിഞ്ഞുകുടുന്നത്.
വിവിധ സംഘടനകള്‍ നിരന്തരം ഹുറുബുകാരുടെ വിഷയങ്ങള്‍ അധികാരിവര്ഗണത്തിനുമുമ്പില്‍ കൊണ്ടുവന്നതിന്റെ ഫലമെന്നോളം ഇന്തൃന്‍ അംബാസിഡര്‍ തല്മീനസ് അഹമ്മദ് ഹൂറുബ്കാര്ക്കുംെ പൊതുമാപ്പ് ലഭിക്കാന്‍ സാധൃതയുണ്ടെന്ന് ആഴ്ചകള്ക്ക്് മുമ്പ് ഒരു വാര്ത്താ സമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ ഹൂറുബ്കാരുടെ പ്രതീക്ഷ വാനോളമുയര്ന്നിരരുന്നു. അതോടൊപ്പം മുസ്‌ലിം ലിഗ് ദേശീയ അധൃക്ഷന്‍ ഇ.അഹമ്മദ് വിദേശകാരൃ സഹമന്ത്രിയായപ്പോഴും ഹുറുബുകാര്‍ തങ്ങള്ക്ക്ന താമസിയാതെ നാട്ടിലെത്താനുള്ള വഴികള്‍ തുറക്കുമെന്ന് ധരിച്ചിരുന്നു. ദോഹയില്വൊച്ചുനടന്ന ഒ.ഐ.സി.സി. ആഗോള സമ്മേളനത്തില്‍ വയലാര്‍ രവിയും പ്രസ്തുത വിഷയത്തെകുറിച്ച് പ്രതീക്ഷ നല്കുംം വിധമാണ് സംസാരിച്ചത്. ജിദ്ദാ കോണ്സുതല്‍ ജനറല്‍ സയ്യിദ് അഹമ്മദ് ബാബയും വെല്ഫെയയര്‍ വിഭാഗം കോണ്സുതലര്‍ എസ്.ഡി മൂര്ത്തി യും ഈ വിഷയവുമായി ബന്ധപ്പെട്ട് അധികൃതരുമായി ചര്ച്ചര നടത്തുകയും ചെയ്തിരുന്നു. പക്ഷേ എല്ലാം വെള്ളത്തിലെഴുതിയ വരപൊലെ അസ്തമിക്കുന്ന പ്രതീക്ഷകളായാണ് ഹതഭാഗൃരായ ഹുറൂബുകാര്ക്കി്പ്പോള്‍ അനുഭവപ്പെടുന്നത്.
സാധാരണയായി ഇത്തരം വിഷയങ്ങളില്‍ അധികൃതരുമായി ബന്ധപ്പെടാറുള്ളത് മുസ്‌ലിം ലിഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയും അതോടൊപ്പം കോണ്‍ഗ്രസ്സ്, സി.പി.എം സംഘടനകളുടെ അനുഭാവികളായ ഓവര്സീ്സ് ഇന്തൃന്‍ കള്ച്ചഗറല്‍ കോണ്ഗ്രയസ്സ്, നവോദയ, കേളി തുടങ്ങിയ സംഘടനകളാണ്. എന്നാല്‍ എല്ലാ സംഘടനകളുടേയും ഇപ്പോഴത്തെ ശ്രദ്ധ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ കാരൃത്തിലാണ്. പ്രവാസികള്ക്ക്െ കൂടി വോട്ടവകാശം ലഭൃമായതോടെ നാട്ടിലേക്ക് പോകുന്നവരുടെ പട്ടിക തയ്യാറാക്കലും വോട്ട് ചെയ്യാനുള്ള രേഖ തയ്യാറാ0ലിലുമാണ് ഇവരുടെ ശ്രദ്ധ. അതുകൊണ്ട്തന്നെ ഹതഭാഗൃരായ ഹുറുബുകാര്‍ സൗദി തെരുവുകളില്‍ പ്രതീക്ഷയറ്റ മിഴികളുമായി ദിവസങ്ങളെണ്ണി കഴിയുകയാണ്. 'തങ്ങളുടെ വിഷയത്തില്‍ ഇടപെട്ട് ഇന്തൃാ സൗദി സര്ക്കായറുകളില്‍ സമ്മര്ദ്ദംഷ ചെലുത്തി ഒരു പോംവഴി കണ്ടെത്തിയത്‌കൊണ്ട് രാഷ്ട്രീയ പാര്ട്ടി കള്ക്ക്െ മെച്ചം കാണില്ലായിരിക്കാം. ഒരുവോട്ടിന്റെ മെച്ചമെങ്കിലുമുണ്ടെങ്കില്‍ ഇവര്‍ ഞങ്ങളുടെ കാരൃം ശ്രദ്ധിക്കില്ലേ?'' എന്നാണ് തൃശുര്‍ ജില്ലക്കാരനായ ഒരു ഹുറുബുകാരന്‍ മനോരമയോട് ചോദിക്കുന്നത്.
ഹജജ്, സന്ദര്ശുക വിസക്കാരെപോലെ ഹുറുബുകാരെ എളുപ്പത്തില്‍ നാടുകടത്താന്‍ പറ്റില്ലെന്നാണ് ഔദേൃാഗീക സംസാരം. വിവിധ സ്‌പോണ്സനര്മാലരില്നി ന്നും വിവിധ കാരണങ്ങളാല്‍ ചാടിപോയവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഉണ്ടെന്നും പറയുന്നു. എങ്കിലും അധികൃതര്ക്ക് മുമ്പില്‍ കിഴടങ്ങാന്‍ തയ്യാറാകുന്ന ഹുറുബുക്കാര്‍ അത്തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്യാത്തവരാണെന്ന് തീര്ച്ചയയായും വിശ്വസിക്കാവുന്നതാണ്. അങ്ങിനെ കിഴടങ്ങാന്‍ തയ്യാറുള്ളവരുടെ പേരില്‍ സ്‌പോണ്സാര്മാങര്ക്ക് പരാതി ഇല്ലെങ്കില്‍ അത്തരക്കാരെ നാട്ടിലേക്ക് കയറ്റിവിടാന്‍ ഇന്തൃാഗവണ്മെഴന്റ് തീര്ച്ചളയായും സമ്മര്ദ്ദം് ചെലുത്തണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
ഫോട്ടോ: ജിദ്ദാ കന്ദറ പാലത്തിനുതാഴെ കഴിയുന്ന ഹുറുബുകാര്‍
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-509986807

Gulf Manorama | Gulf News | UAE

Gulf Manorama | Gulf News | UAE

Friday, February 25, 2011

മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ ബ്ലോഗ് മീറ്റ് നടന്നു.




ജിദ്ദ: മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ ബ്ലോഗ് മീറ്റ് നടന്നു. നൂറോളം ബ്ലോഗര്‍മാരാണ് മീറ്റില്‍ പങ്കെടുത്തത്. 'സമകാലിക സമൂഹത്തില്‍ സമാന്തര മീഡിയകുളുടെ പ്രാധാന്യം' എന്ന സന്ദേശവുമായി ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തിലായിരുന്നു മലയാളത്തിന്റെ പുത്തനെഴുത്തുകാര്‍ സംഗമിച്ചത്. കലാ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ജേതാവ് ബഷീര്‍ വള്ളിക്കുന്നിനെ ചടങ്ങില്‍ ആദരിച്ചു. ജിദ്ദയിലെ നാല്പ്പതോളം വരുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന 'ജിദ്ദാ ബ്ലോഗുകള്‍ ഒരു കിളിവാതില്‍ കാഴ്ച' എന്ന മള്‍ട്ടി മീഡിയ പ്രസന്റെഷനും നടന്നു. ഗള്‍ഫ് മാധ്യമം എഡിറ്റര് കാസിം ഇരിക്കൂര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. സമാന്തര മാധ്യമങ്ങളേയും സോഷ്യല്‍ നെറ്റുവര്ക്കുകളേയും അവഗണിച്ച് പുതിയ സാഹചര്യത്തില്‍ മുന്നോട്ടുപോകാനാവില്ലെന്നും, ബ്ലോഗുകളേയും സാമ്പ്രദായിക മാധ്യമങ്ങളേയും തരം തിരിച്ച് കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ഉസ്മാന്‍ ഇരിങ്ങാട്ടിരി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. സമദ് കാരാടന്‍ ബ്ലോഗേഴ്‌സ് ഗ്രൂപ്പിന്റെ മൊമന്റൊ ബഷീര് വള്ളിക്കുന്നിന് നല്‍കി ആദരിച്ചു. മുഹമ്മദ്കുഞ്ഞി വണ്ടൂര് അവാര്‍ഡ് ദാന പ്രസംഗം നടത്തി.

'സമാന്തര മീഡിയകളുടെ പ്രാധാന്യം' എന്ന വിഷയത്തില്‍ മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി. അസീസ് മുഖ്യ പ്രഭാഷണം നടത്തി.തുടര്‍ന്ന് മലയാള ബ്ലോഗ് രംഗത്തെ പുതിയ സാധ്യതകളെ കുറിച്ച് ബഷീര്‍ വള്ളിക്കുന്ന് സംസാരിച്ചു. ഫാഇദ അബ്ദുറഹ്മാന്‍, ഡോ. ഇസ്മാഈല്‍ മരുതേരി, ഗോപിനാഥ് നെടുങ്ങാടി, ജാഫറലി പാലക്കോട്, രാധാകൃഷ്ണപ്പിള്ള, ഉസ്മാന്‍ ഇരുമ്പുഴി, നൗഷാദ് കൂടരഞ്ഞി, എം.ടി മനാഫ്, പ്രിന്ഷാദ് പറായി, തുടങ്ങിയവര്‍ സംസാരിച്ചു. മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് അഡ്മിനിസ്‌ട്രെറ്റര്‍ മുഹമ്മദ് ഇംത്യാസ് ഇറാഖില്‍ നീന്ന് ആശംസകള്‍ നേര്‍ന്ന് സന്ദേശമയച്ചു. ജനറല്‍ സെക്രട്ടറി സലീം ഐക്കരപ്പടി സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു. അഷ്‌റഫ് ഉണ്ണീന്‍, അന്‍വര്‍ വടക്കാങ്ങര, അബ്ദുള്ള സര്‍ദാര്‍, റസാക്ക് എടവനക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Wednesday, February 16, 2011

പള്ള പ്രശ്നം പറഞ്ഞു പിള്ള ചമയല്ലേ...!!!



മുട്ടിനു താഴെ തുണി കയറ്റി ഉടുത്ത്, നാല് മീറ്റര് നീളത്തിലുള്ള ഓയില് മുണ്ട് തലയില് ചുറ്റി, കാട് മൂടിക്കിടക്കുന്ന ഏതോ ഒരു ജുമാമസ്ജിദിന്റെ ചെരുവില് മോല്യാര് കുട്ടികള്ക്ക് കിതാബ് ചോല്ലിക്കൊടുക്കെണ്ടിയിരുന്ന ഒരു മുസ്ലിയാര്...!

ഇന്ത്യന് മുസ്ലിംകളുടെ വിശിഷ്യ കേരളക്കരയിലെ മുസ്ലിം ജന സാമന്യതിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ വളര്ച്ചക്ക് ചുക്കാന് പിടിചെങ്കില്...

മൂന്നു പതിറ്റാണ്ട് മുമ്പ് കാരന്തൂരില് ഒരു കോടി രൂപ ചിലവില് ഒരു ഇസ്ലാമിക സാംസ്കാരിക കേന്ദ്രത്തിനു തുടക്കം കുറിക്കുന്നു എന്ന് കേട്ടപ്പോഴേക്കും കയറെടുത് (കാള പെറ്റെന്നു)ചാടി പുറപ്പെട്ട ഒരു പാട് പേര് എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.

സമൂഹത്തില് ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്ന കുരുന്നു അഗതികളെയും,
അനാഥരേയും, ഉപ്പയുടെയും ഉമ്മയുടെയും ലാളനയെല്ക്കാന് സോഭാഗ്യം ഇല്ലാതെ പോയ ആയിരക്കണക്കിന് യതീം മക്കളുടെയും സാരഥ്യം ഏറ്റെടുത് വിദ്യയുടെ ലോകത്തേക്ക് കയ്പിടിചു ഉയര്ത്തി വളര്ത്തി വലുതാക്കി വീടും, ജോലിയും,നല്കി കുടുംബവുമാക്കി മാറ്റി അവരെ സമൂഹ മധ്യത്തിലേക്ക് ... ജീവിതത്തിലേക്ക് ..ഉയര്ത്തി കൊണ്ട് വരാന് പ്രയത്നിക്കുമ്പോള്..

ഇനി അതല്ല പള്ളിക്കും മറ്റുമായി കോടികള്‍ മുടക്കുന്നതിനാണ് പരാതി എങ്കില്‍ ഒന്ന് കേള്ക്കു ക....

എഴായിരത്തോളം കുട്ടികള് പഠിക്കുന്ന മര്കസ് എന്നാ ഒരു സ്ഥാപനത്തിന് തന്നെ മാസത്തില് ഒരു കോടി രൂപയിലടികം ചെലവ് വരുമ്പോള് അതിന്റെ മുപ്പത് ശതമാനം ലഭിക്കുന്നത് കോഴിക്കോട് നഗര മധ്യത്തിലെ മര്കസ് കൊമേര്സ്യല് കോംപ്ലക്സ് എന്നാ സ്ഥാപനത്തില് നിന്ന് മാത്രമാണ

അന്നും തരിശായ ചതുപ്പ് നിലത്തില് കാന്തപുരം കോടികള് വിതറി കോണ്ക്രീറ്റ് സൌധം ഉണ്ടാക്കി ബിസിനസ് സാമ്രാജ്യം ഉണ്ടാക്കുന്നു എന്ന് പറഞ്ഞു കൊട്ടും കുരവയുമായി നടന്ന ഒരു പാട് പേര് എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.

പത്തു വര്ഷം മുമ്പ് കോഴിക്കൊടിന്റെയും വയനാടിന്റെയും മലയോരങ്ങളില് പട്ടിണിയും പരിവട്ടവുമായി കൂരകളില് ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട മുസ്ലിം കുടുംബങ്ങളെ കനേഡിയന് ഡോളറിന്റെ ബലത്തില് മതം മാറ്റാന് ക്രിസ്തിയന് മിഷനറിമാര് നടത്തിയ ഗൂഡ ലക്ഷ്യം മനസ്സിലാക്കിയ കാന്തപുരം, സമൂഹത്തിലെ ധര്മിഷ്ടരായ സമ്പന്നരുടെ നിര്ലോഭമായ സഹായത്തിലൂടെ സമുഥാരണ പ്രവര്ത്തനങ്ങള് നടത്തി വീടും, പള്ളിയും,സ്കൂളും , മദ്രസയും, നിര്മിച് കുടുംബ നാഥന്മാര്ക്ക് ജോലിയും നല്കി അവര്ക്ക് അഭയം നല്കിയപ്പോള്...

നിങ്ങളുടെ ഭാഷയില് "പ്രസാദം" വാങ്ങാനും ആണ്ടിനും നേര്ച്ചക്കും ക്യൂ നില്ക്കാനും, തക്ബീര് ചെല്ലാനും ആളുണ്ടാവണം എന്ന സങ്കുചിത ചിന്ത അല്ലായിരുന്നു ആ പണ്ഡിതന് ഉണ്ടായിരുന്നത്.

അന്നും സമ്പന്നരെ കബളിപ്പിച് കാന്തപുരം കോടികള് സമ്പാദിക്കുന്നു എന്ന് പാടി നടന്ന ഒരു പാട് പേര് എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.

മറ്റൊന്ന് കാന്തപുരം സമൂഹ മദ്ധ്യേ ഇറങ്ങിതിരിക്കുന്നതിന്നു വര്ഷങ്ങള്ക്കു മുമ്പേ പ്രസ്ഥാനങ്ങളും,മാസികകളും, സ്ഥാപനങ്ങളുമായി ഇറങ്ങി തിരിച്ച രണ്ടു കൂട്ടര് ഇന്ന് റിവേര്സ് ഗിയരിലാണ് ഓടുന്നത് എന്ന കാര്യമാണ് .

കാരണം കാന്തപുരതിനെതിരെ എന്നും ഇല്ലാത്ത കോടികളുടെ കോഴ കഥകള് നാട്ടില് പാട്ടാക്കലായിരുന്നു ഇവരുടെ പ്രധാന ഹോബി.

ഒരു ടീം (ടീം തൌഹീദ്) സകല മുസല്മാന്മാരെയും കുരാഫിയും, കാഫിരുമാക്കി നടന്നു അവസാനം മനുഷ്യന്റെയും ജിന്നിന്റെയും പേരില് തമ്മില് തെറ്റി മിണ്ടാപ്രാണികളെ പോലും നാണിപ്പിക്കുന്ന രീതിയില് മറു ഗ്രൂപ്കാരെ തെറി അഭിഷേകം നടത്തി
(ഇപ്പോള് ഏതു ഗ്രൂപിന്റെ തൌഹീദ് ആണ് സ്വര്ഗത്തില് കടക്കുക എന്ന് നറുക്ക് ഇടേണ്ടി വരുന്ന അവസ്ഥ )
സമുദായത്തെ സേവിക്കുന്നവര് !!

സെക്കന്റ് ടീം (ടീം ഹുകൂമത്) സമുദായ സംഘടന ആണോ എന്ന് ചോദിച്ചാല് മറുപടി അല്ല-അതെ.. .ഇനി രാഷ്ട്രീയ സംഘടന ആണോ എന്നാണ് ചോദ്യമെങ്കില് അതെ-അല്ല.
വോട്ടു ചെയ്യാമോ ? വോട്ടു പിടിക്കാമോ ? കള്ള വോട്ട് ആവാമോ?
എന്നൊക്കെ ആണ് ചോദ്യമെങ്കില് നേരത്തെ കടുത്ത ഹറാം..രണ്ടായിരത്തി പത്ത് മുതല് കടുത്ത ഹലാല്..!!
മയിലമ്മയും പ്ലാച്ചിമടയും ചെങ്ങരയും കിനലൂരുമൊക്കെ ആയി അങ്ങിനെ സമുദായ സേവനം!! നടത്തി നീങ്ങുന്നു .
ഇവരൊക്കെ ഗ്രൂപ്പ് കളിക്കും, സമ്മേളനത്തിന് പകരം സമ്മേളനത്തിനും,തിരഞ്ഞെടുപ്പിനും കോടികള് തുലക്കുന്നതില് ഒരു സമുദായസഹോദരങ്ങള്ക്കും പരിഭവമോ പരാതിയോ ഇല്ല . കാന്തപുരം ഒരു വിദേശ കാറില് കയറിപ്പോയാല് അത് ശരീഅത് വിരുദ്ധം!! ഇതൊക്കെ പറഞ്ഞു നടന്ന ഒരു പാട് പേര് എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.

ഇനി ഷഹ്രെ മുബാറക് ഗ്രാന്റ് മോസ്കിലെക്ക് പോവാം .....

ലോക ഇസ്ലാമിക ഭൂപടത്തില് വര്ത്തമാന കാല ഇന്ത്യയുടെ ,കേരളത്തിന്റെ, കോഴിക്കോടിന്റെ പങ്ക് ലോകത്തിനു മുമ്പില് അവതരിപ്പിക്കാന് കഴിഞ്ഞ ഏക പണ്ഡിതന് ഇന്ന് കേരളത്തില് കാന്തപുരം മാത്രമേ ഉള്ളൂ എന്ന നഗ്ന സത്യം മറച്ചു വെക്കരുത് .

ടീം തൌഹീടിന്റെയും ടീം ഹുകൂമാതിന്റെയും ചിന്തകള്ക്കും പ്രവര്ത്തനങ്ങള്ക്കും കാതങ്ങള് അകലെയാണ് കാന്തപുരത്തിന്റെ ചിന്തകളും പ്രവര്ത്തികളും .

അവര് സ്വപ്നം കാണുമ്പോള് കാന്തപുരം പ്രവര്ത്തികമാക്കുന്നു.അതാണ് വ്യത്യാസം ഇവിടെയാണ് നാപ്പത് കോടിയില് ഷഹ്രെ മുബാറക് ഗ്രാന്റ് മസ്ജിദ് ചര്ച്ചയാവുന്നത് .

കുത്തബ് മീനാരും, ചാര്മിനാറും,റെഡ് ഫോര്ട്ടും നമ്മോട് പറയുന്നത് കോടികളുടെ കഥയല്ല . മറിച് ഒരു കാലഘട്ടത്തിന്റെ വിശിഷ്യ ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികള് നടത്തിയ തെരോട്ടങ്ങളുടെ ചരിത്ര സത്യങ്ങളയിരുന്നു.

നമുക്ക് ശേഷം പ്രളയമല്ല..അടുത്ത തലമുറക്കും ചരിത്ര സത്യങ്ങളില് നിന്ന് പാഠം ഉള് കൊള്ളേണ്ടതുണ്ട് . അത് കൊണ്ട് തന്നെ പാര്ശ്വ വല്ക്കരിക്കപ്പെട്ടിരുന്ന ഒരു സമുദായം വിദ്യഭ്യാസ വിപ്ലവത്തിന്റെ തേരിലേറി നാല് പതിറ്റാണ്ട് കാലം കൊണ്ട് നടത്തിയ സാംസ്കാരിക പരിച്ചേദാനത്തിന്റെ മായാത്ത ദീപ സ്തംബമായാണ് ഷഹ്രെ മുബാറക് അറിയപ്പെടുക .

കേവലം നിസ്കരിക്കാനുള്ള പള്ളി എന്നത് മാത്രമല്ല ….
ഒരു സമുദായത്തിന്റെ സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ സംഗമ ഭൂമികയാവും ഇത്. ലോക മുസ്ലിം സമൂഹം ഇന്ത്യന് മുസ്ലിം സമൂഹവുമായി സംവദിക്കുന്നതിന്റെ മുഹൂര്തങ്ങള്ക്ക് സാക്ഷിയാവും ഈ ഗ്രാന്റ് മോസ്ക് ...

അതിനു കുളിരേകുന്നത് തിരു നബിയുടെ തിരു കേശവും.
അത് കൊണ്ട് തന്നെയാണ് മക്കയിലെയും അബൂദബിയിലെയും പണ്ഡിത സമൂഹം തിരു കേശം സൂക്ഷിക്കാനുള്ള ഒരു അവകാശി ആയി കാന്തപുരത്തെ തിരഞ്ഞെടുത്തത് .

തിരു കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്യുമ്പോള്


കേശം കയ്മാറിയവര് സിലസിലയില് കാന്തപുരത്തെ കൊണ്ട് ഒപ്പ് ഇടുവിക്കുന്നത് കാണാതെ പോയത് സ്വാഭാവികം! മാത്രം . അതായത് ആരിലൂടെ തിരു കേശം അവരുടെ കയ്യില് എത്തി എന്നതിന്റെ കിറു കിറുത്യമായ രേഘകള് പോലും അവര് കയ്മാറി.

അതിന്റെ പവിത്രതയും സൂക്ഷിപ്പും എല്ലാരെക്കാളും ഉപരി കാന്തപുരത്തിന് അറിയാമല്ലോ ..
പിന്നെ എന്തിനു ഈ പരിഭവങ്ങള് ?

നിങ്ങളുടെ ഭാഷ കടമെടുത്താല്‍ "കേശ പൂജ കേന്ദ്രം" എന്നൊക്കെ പറയുമ്പോള്‍ സ്നേഹത്തോടെ ഉണര്താനുള്ളത് കാന്തപുരതോടുള്ള വിരോധം, തിരു നബിയോടുള്ള അനാദരവ് ആയി ഭവിക്കാതിരിക്കട്ടെ എന്നാണ്.

പദ പ്രയോഗത്തില് അമുസ്ലികളെ പോലും കടത്തി വെട്ടി "കേശ പൂജ" തുടങ്ങാന് എന്നൊക്കെ എഴുതുമ്പോഴും കാന്തപുരം എന്ന പണ്ഡിതന് പുഞ്ചിരിക്കുകയാണ് . കാരണം പിന്നിട്ട മൂന്നു പതിറ്റാണ്ടില് എന്ധെല്ലാം കണ്ടു കേട്ടു....
കനല് പഥങ്ങളിലൂടെ നടന്നു നീങ്ങിയപ്പോള് പരിഹാസവും കബന്ധങ്ങളും അദ്ദേഹത്തിന് കൂടുതല് ഊര്ജം നല്കുകയായിരുന്നു .

കല്ലെറിഞ്ഞവര് പോലും പൂമാല ചാര്ത്താന് തയ്യാറായത് ആ മനീഷിയുടെ വിശാല മനസ്കതയും ആത്മാര്ഥതയും തോട്ടരിഞ്ഞത് കൊണ്ടാന്.. തീയില് കുരുത്തത് വെയിലത്ത് വാടുമോ ?

വിശ്വസിച്ചാലും ഇല്ലെങ്കിലും !!!!
ഗ്രാന്റ് മോസ്കും കോടികളും വര്തയാവുമ്പോള് നമ്മള് പറയാതെ പോവുന്ന ഒന്നുണ്ട് ....ഇതേ കോഴിക്കോടന് മണ്ണില് പത്തു രൂപ വിലയുള്ള കുട്ടികള് ആവേശത്തോടെ വാങ്ങിതിന്നുന്ന ഒന്നിന്റെ പേരില്, നടന്നതോ നടക്കാതതോ ആയ ഒന്നിന്റെ പേരില് ..(നടന്നു എന്ന് കൂടുതല് ആളുകള് വിശ്വസിക്കാത്ത ) ചീഞ്ഞു നാറുന്ന ഭാണ്ടാതിന്റെ കഥ ലോകമരിയാതിരിക്കാന് മണ്ണിട്ട് മൂടുന്നതിനു പകരം കോടികളുടെ കറന്സി കൊണ്ട് മൂടിയ കഥ …

അതും സമുദായത്തിന്റെ ലാബല് പതിപ്പിച്ച കഥ ഉമ്മരപ്പടി തന്നെ പുരപ്പുറത്തു കയറി പറഞ്ഞപ്പോഴും.. കോഴിക്കോട് ബസ് സ്റ്റാന്ഡില് തിണ്ണയില് കിടന്നുരങ്ങുന്നവരെ കുറിച്ചോ.. വയനാടന് മലമടക്കുകളിലെ പാവങ്ങളെ കുറിച്ചോ... മൊഴിയാന് ആരുമുണ്ടായില്ല.....

എങ്ങിനെ ഉണ്ടാവും ? ഹോം ഗ്രൗണ്ടില് കളിക്കുന്ന മറ്റൊരു ടീം ക്യപ്ടന്ന്സി അല്ലെ…!!!!!!!