WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Friday, February 25, 2011

മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ ബ്ലോഗ് മീറ്റ് നടന്നു.




ജിദ്ദ: മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ ബ്ലോഗ് മീറ്റ് നടന്നു. നൂറോളം ബ്ലോഗര്‍മാരാണ് മീറ്റില്‍ പങ്കെടുത്തത്. 'സമകാലിക സമൂഹത്തില്‍ സമാന്തര മീഡിയകുളുടെ പ്രാധാന്യം' എന്ന സന്ദേശവുമായി ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തിലായിരുന്നു മലയാളത്തിന്റെ പുത്തനെഴുത്തുകാര്‍ സംഗമിച്ചത്. കലാ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ജേതാവ് ബഷീര്‍ വള്ളിക്കുന്നിനെ ചടങ്ങില്‍ ആദരിച്ചു. ജിദ്ദയിലെ നാല്പ്പതോളം വരുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന 'ജിദ്ദാ ബ്ലോഗുകള്‍ ഒരു കിളിവാതില്‍ കാഴ്ച' എന്ന മള്‍ട്ടി മീഡിയ പ്രസന്റെഷനും നടന്നു. ഗള്‍ഫ് മാധ്യമം എഡിറ്റര് കാസിം ഇരിക്കൂര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. സമാന്തര മാധ്യമങ്ങളേയും സോഷ്യല്‍ നെറ്റുവര്ക്കുകളേയും അവഗണിച്ച് പുതിയ സാഹചര്യത്തില്‍ മുന്നോട്ടുപോകാനാവില്ലെന്നും, ബ്ലോഗുകളേയും സാമ്പ്രദായിക മാധ്യമങ്ങളേയും തരം തിരിച്ച് കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ഉസ്മാന്‍ ഇരിങ്ങാട്ടിരി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. സമദ് കാരാടന്‍ ബ്ലോഗേഴ്‌സ് ഗ്രൂപ്പിന്റെ മൊമന്റൊ ബഷീര് വള്ളിക്കുന്നിന് നല്‍കി ആദരിച്ചു. മുഹമ്മദ്കുഞ്ഞി വണ്ടൂര് അവാര്‍ഡ് ദാന പ്രസംഗം നടത്തി.

'സമാന്തര മീഡിയകളുടെ പ്രാധാന്യം' എന്ന വിഷയത്തില്‍ മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി. അസീസ് മുഖ്യ പ്രഭാഷണം നടത്തി.തുടര്‍ന്ന് മലയാള ബ്ലോഗ് രംഗത്തെ പുതിയ സാധ്യതകളെ കുറിച്ച് ബഷീര്‍ വള്ളിക്കുന്ന് സംസാരിച്ചു. ഫാഇദ അബ്ദുറഹ്മാന്‍, ഡോ. ഇസ്മാഈല്‍ മരുതേരി, ഗോപിനാഥ് നെടുങ്ങാടി, ജാഫറലി പാലക്കോട്, രാധാകൃഷ്ണപ്പിള്ള, ഉസ്മാന്‍ ഇരുമ്പുഴി, നൗഷാദ് കൂടരഞ്ഞി, എം.ടി മനാഫ്, പ്രിന്ഷാദ് പറായി, തുടങ്ങിയവര്‍ സംസാരിച്ചു. മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് അഡ്മിനിസ്‌ട്രെറ്റര്‍ മുഹമ്മദ് ഇംത്യാസ് ഇറാഖില്‍ നീന്ന് ആശംസകള്‍ നേര്‍ന്ന് സന്ദേശമയച്ചു. ജനറല്‍ സെക്രട്ടറി സലീം ഐക്കരപ്പടി സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു. അഷ്‌റഫ് ഉണ്ണീന്‍, അന്‍വര്‍ വടക്കാങ്ങര, അബ്ദുള്ള സര്‍ദാര്‍, റസാക്ക് എടവനക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

No comments: