WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Tuesday, March 9, 2010

പ്രവാസികളെ നിങ്ങളും ഞാനും അറിയാന്‍

കഥനങ്ങളുടെയും വേര്‍ പാടിന്റെയും കഥ
പറയുന്ന ഈ ഉഷ്ണ ഭൂമിയില്‍ ഉരുകുന്ന ഏതൊരു പ്രവാസിയും താന്‍ പിറന്ന
മണ്ണിന്റെ വാസനയും ലാളനയും ഏറ്റുവാങ്ങി തന്റെ കുടുംബത്തോടൊത്ത്‌
സ്ഥിരതാമസത്തിന് കൊതിക്കുന്നവരാണ്‌ . എന്നാല്‍ ആ സ്വപ്നങ്ങളെ ഒരു പരിധിവരെ
പ്രവാസി തന്നെ അകറ്റി നിര്ത്തു കയാണെന്ന് എന്ന് പറയാതെ വയ്യ ജന്മ നാട്ടിലും
വിദേശത്തും അന്യനായി കഴിയേണ്ടി വരുന്ന പ്രവാസികള്‍ താങ്ങാനാവാത്ത കടബാധ്യ
തകളുടെയും രോഗങ്ങളുടെയും നടുവില്‍ ഭാണ്ഡം ഇറക്കാനാവാതെ കുഴങ്ങുന്നവരാണ് .

കാണാപൊന്നും കടലോളം മോഹങ്ങളും ആയി അറബ് മരുഭൂമിയിലെ എണ്ണപാടങ്ങളുടെ വളര്ച്ച്യില്‍ ഇങ്ങോട്ട് ഒഴുകാന്‍ തുടങ്ങിയ മലയാളികള്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൊതിഞ്ഞു സു‌ക്ഷിച്ചവരും പഠന
ങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവരും കെട്ടുതാലിയും വീടും പണയ പെടുത്തിയവരും
ഇതില്പെുടുന്നു. ഇതില്‍ ചിലര്‍ ഭാഗ്യവാന്മാപര്‍ ഈ മണ്ണില്‍ മെച്ചപെട്ട
വിളവു കൊയ്യുന്നു ബാക്കി ഭൂരിഭാഗം ആളുകളും കുടുംബത്തിന്റെ തീരാത്ത
ആഗ്രഹങ്ങള്ക്കുംു പ്രരാബ്ദങ്ങള്ക്കും മുന്നില്‍ തനിക്ക് കിട്ടുന്ന
സംബാദ്യങ്ങളെല്ലാം ചിലവിട്ടു രണ്ടോ മു‌ന്നോ വര്ഷംമ കഴിഞ്ഞാലും നാട്ടിലേക്ക്
തിരിക്കാന്‍ വലിയൊരു സംഖ്യ കടം വാങ്ങുന്നവരും കാശില്ലാത്തതിന്റെ പേരില്‍
പ്രവാസ ജീവിതത്തിനു മാറ്റ് കു‌ട്ടുന്നവരും നമുക്ക് ഇടയിലുണ്ട്
കോണ്ക്രീ റ്റ്‌ ഫ്ലാറ്റുകളില്‍ യന്ത്രങ്ങളാല്‍ തണുപ്പിച്ച വായുവും
ശ്വസിച്ച് ഒരുപാട് സ്വപ്നങ്ങളും കെട്ടിപ്പിടിച്ച്‌ ഒരു റൂമില്‍ ശരാശരി
എട്ടും പത്തും ആളുകള്‍ താമസിക്കുന്നു. പ്രഷറും പ്രമേഹവും മുടികൊഴിചിലും
ഹാര്ട്ടപറ്റാകും മറ്റുള്ള രോഗങ്ങളുമായി തള്ളിനീക്കുന്ന ദിനരാത്രങ്ങള്‍
അതിനിടയില്‍ വരുന്ന മക്കളുടെയും സഹോദരി മാരുടെയും വിവാഹവും
അതിനോടനുബന്ധിച്ച സല്ക്കാ രങ്ങളും മറ്റുമായി വമ്പിച്ച കടം ഏറ്റു
വാങ്ങുന്നവരും നാലും അഞ്ചും വര്ഷംര കഴിഞ്ഞാലും നാട്ടില്‍ പോകാന്‍ കഴിയാതെ
മോഹങ്ങള്‍ അടക്കി വിങ്ങുന്നവരുമാണ് .

സ്വന്തമായി വരുമാന മാര്ഗംങ ഉള്ളവരാണെങ്കില്‍ പിന്നെ അവന്റെ ആഗ്രഹങ്ങളും
അതോടൊപ്പം വളരുകയാണ് . വലിയൊരു ബംഗ്ലാവും എ. സി. കാറുമാണ് അവന്റെ
ആഗ്രഹമെങ്കില്‍ മറ്റൊരുവന് തന്റെ കുടുംബത്തെ മാറ്റി പാര്പ്പിനക്കാന്‍ ഒരു
കൂര അതാണ് സ്വപ്നം ഒന്നാന്തരം പഴയ തറവാടുകള്‍ പൊളിച്ചു വലിയ വലിയ
കൊട്ടാരംപോലത്തെ വീടുകളും മുറികള്‍ തോറും ബാത്‌ റൂമുകളും എ സി യും പണി
കഴിപിക്കുന്നവര്‍ വീടിന്റെ പണി തീരുമ്പോഴേയ്ക്ക്‌ കരുതിയതിലും വലിയ തുക കടം
വന്നു നാട്ടില്‍ പോകാന്‍ കഴിയാതെ മരുഭൂമിക്ക് തിളക്കമാവുന്നു .

അതുപോലെ തന്നെ കാശിന്റെ കുത്തൊഴുക്കിനു ഒരു മുഖ്യ ഘടകമാണ് സെല്ഫോതണ്‍ ഇത്
നിത്യ വരുമാന മാര്ഗനമില്ലത്തവനും പ്രാരാബ്ദങ്ങളുള്ളവനും വലിയൊരു വിനയായി
മാറുന്നവയാണ്. നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ തന്റെ കടങ്ങള്‍ മറച്ചു
വെച്ചുള്ള പ്രവാസിയോട്‌ മതിമറന്ന വീട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും
തീര്ക്കാ ന്‍ കടം വാങ്ങി കുടുങ്ങുന്നതും വിരളമല്ല . ഇതില്‍ നിന്നെല്ലാം
എന്നാണു പ്രവാസിക്കൊരു മോചനം ?ഒറ്റപെടലിന്റെ നീര്കുടലില്‍ നിന്ന് ഒരല്പം
ആശ്വാസത്തിന് വേണ്ടി കുടുംബതോടോത്ത് കഴിയാന് അവരെ കൊണ്ടുവരുന്നവരുടെ
കാര്യവും ചിലത് പരിതാപകരമാണ് .

ഗള്ഫിവല്‍ എത്തി ഒരുമാസം തരക്കേടില്ലാത്ത ജീവിതം കഴിഞ്ഞാല്‍ പിന്നെ വന്ന
റൂം സൗകാര്യം പോരാ മാറണം കുട്ടിയെനല്ലസ്കൂളില്ചേകര്ക്കാണം
മറ്റുള്ളഫാമിലിയെകാളും നല്ലനിലയില്‍ എന്ന ചിന്താഗതിയുടെ മുമ്പില്‍ വാടകയും
സ്കൂള്‍ ഫീസും ഷോപിങ്ങും മെസ്സും മാസം കിട്ടുന്ന ശമ്പളം തികയാതെ ഫാമിലി
തിരിച്ച്വ്ചയക്കുന്നവരും നമുക്കിടയിലുണ്ട് . തന്റെ വരുമാനം മനസ്സിലാകി
ജീവിക്കാന്‍ അവരെ പഠിപ്പിക്കുകയാണെങ്കില്‍ അല്പാശ്വാസം കിട്ടുമെന്ന്
തീര്ച്ചാ . ഇന്ന് മാസം തോറും നിലവില്‍ വരുന്ന നിയമ പരിഷ്കാരങ്ങള്‍ ഏതൊരു
പ്രവാസിക്കും തലവേദനയാണ് .അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെയും
കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ പടര്ന്നു പന്തലിക്കാതെ അല്പാല്പമായി വെട്ടി
കളയുക നിവര്ത്തിറ ഇല്ലാത്തവ പരിഹരിക്കുക .ഏതൊരു പ്രവാസിയുടെ ജീവിതവും ഈ
ഉഷ്ണ ഭൂമിയില്‍ അവസാനിക്കുന്നില്ല . ഇന്നല്ലെങ്കില്‍ നാളെ സൊന്തം
നാട്ടിലേക്കു പറിച്ചു നടെണ്ടവര്ഈ് പ്രശ്നങ്ങള്ക്ക് പരിഹാരമെന്നോണം നാം
വലിയ വലിയ ആഢംബരങ്ങൾ കുറയ്ക്കുക . അങ്ങിനെ ഒരു പരിധി വരെ തന്റെ
കുടുംബത്തോടൊപ്പം കഴിയാന്‍ സാധിച്ചാല്ഓനര്ക്കു ക സമ്പത്തും സൗഭാഗ്യങ്ങളും
മറ്റുള്ളവര്കാ്യ്‌ നേടി കൊടുക്കുമ്പോള്‍ നഷ്ട്ടമാകുന്നത് നിന്റെ
ജീവിതത്തിന്റെ നല്ലവശങ്ങള്‍ ആണ്.

കടന്നു പോയ നല്ല നാളുകള്‍ ഇനി തിരിച്ചുവരില്ല . ജീവിതം അത് മുന്നോട്ട്
കുതിക്കയാണ് .പിന്നോട്ട് വരില്ല ഇന്നല്ലന്കില്‍ നാളെ ഈ ആഢംബരങ്ങൾ
നിലനിര്ത്താ ന്‍ കഴിയാതെ വന്നാലുള്ള സ്ഥിതി ആലോചിച്ചു നോക്ക് . അതുകൊണ്ട്
ആഢംബരങ്ങളും ആഗ്രഹങ്ങളും ഒരു പരിധി വരെ നിര്ത്തി് കടങ്ങളില്‍ നിന്നും
രക്ഷനേടി തന്റെ കുടുംബതോടോത്ത് കഴിയാന്‍ ശ്രമിക്കുക .

By: സാബിറ സിദിക്, ജിദ്ധ

No comments: