WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, June 22, 2011

എ.സുജനപാല്‍ അന്തരിച്ചു


കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.സുജനപാല്‍ (62) അന്തരിച്ചു. രാവിലെ എട്ട് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെത്തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു 13ാം തിയ്യതിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം മുന്‍പു വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാംഗവുമായിരുന്ന അയ്യന്തോള്‍ ബാലഗോപാലന്റെയും ആനന്തലക്ഷ്മിയുടെയും മകനായി 1949 ഫെബ്രവരി 1ന് കോഴിക്കോടായിരുന്നു സുജനപാലിന്റെ ജനനം. കോഴിക്കോട് ദേവഗിരി കോളജ്, ഗുരുവായൂരപ്പന്‍ കോളജ്, ഗവണ്‍മെന്റ് ലോ കോളജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ സുജനപാല്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
കെ.എസ്.യു ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, ഡി.സി.സി ജനറല്‍ സെക്രട്ടറി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, നിര്‍വാഹകസമിതി അംഗം, എ.ഐ. സി. സി അംഗം, കേരള ലൈബ്രറി കൗണ്‍സില്‍ ഗവേണിംഗ് ബോഡി അംഗം, കേരള ലെജിസ്‌ളേറ്റീവ് ലൈബ്രറി കമ്മിറ്റി ചെയര്‍മാന്‍, കേരള ലെജിസ്‌ളേറ്റീവ് അസംബ്ലി ബില്‍സ് ആന്റ് റെസലൂഷന്‍സ് ചെയര്‍മാന്‍, എസ്.കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
1991, 2001 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഒന്നാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2006 ജനുവരിയില്‍ വനംമന്ത്രിയായി. 2006 ല്‍ കോഴിക്കോട് ഒന്നില്‍നിന്നും വീണ്ടും മല്‍സരിച്ചെങ്കിലും എ. ്രപദീപ്കുമാറിനോട് തോറ്റു.
റഷ്യ, ജര്‍മനി, ബള്‍ഗേറിയ, ലബനന്‍, സിറിയ, ഗള്‍ഫ് രാഷ്്രടങ്ങള്‍, ബ്രിട്ടന്‍, ഇൗജിപ്ത്, ഇന്തോനേഷ്യ, സിംഗപ്പുര്‍, ഇറ്റലി, എന്നീ രാഷ്്രടങ്ങള്‍ സന്ദര്‍ശിച്ച സുജനപാല്‍ 1980 ല്‍ സോഫിയയില്‍ ചേര്‍ന്ന ലോകസമാദാന പാര്‍ലമെന്റ്, 1981 ല്‍ ദമാസ്‌കസില്‍ നടന്ന സിറിയ പലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനം, യു.എന്‍ പലസ്തീന്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ 1997 ല്‍ ജക്കാര്‍ത്ത, 1998ല്‍ കയ്‌റോ, 1999 ല്‍ റോമിലും ചേര്‍ന്ന അന്തര്‍ദേശീയ സമ്മേളനങ്ങള്‍ എന്നിവയിലും പങ്കെടുത്തു.
പൊരുതുന്ന പലസുതീന്‍, യുദ്ധസ്മരണകളിലൂടെ ഒരു യാ്രത, ബര്‍ലിന്‍ മതിലുകള്‍, മൂന്നാംലോകം, കറുത്ത ബ്രിട്ടണ്‍ എന്നീ ്രപധാന കൃതികള്‍ ഉള്‍പ്പെടെ പത്തോളം പുസ്തകങ്ങള്‍ സുജനപാല്‍ രചിട്ടുണ്ട്. ഭാര്യ: കെ.പി ജയ്രശി. മക്കള്‍: മനു ഗോപാല്‍,അമൃത.